HOME
DETAILS

ഇന്ത്യയുടെ കളി കാര്യത്തിലേക്ക്

  
backup
July 05 2023 | 18:07 PM

editorial-about-indian-footrball-team

ചൊവ്വാഴ്ച ബംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഫുട്‌ബോൾ കൂട്ടായ്മയായ സാഫ് കപ്പിന്റെ ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തി ഇന്ത്യ ഒരിക്കൽകൂടി കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. 90 മിനിറ്റ് എന്ന നിശ്ചിത സമയവും തുടർന്നുള്ള അര മണിക്കൂർ എന്ന അധിക സമയവുമെടുത്ത് തുല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയ കലാശപ്പോരാട്ടം ആവേശഭരിതമായിരുന്നു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതം അടിച്ച് പിരിഞ്ഞതോടെയാണ് വിധി നിർണയിക്കാൻ പെനാൽറ്റി വേണ്ടിവന്നത്. കുവൈത്തിന്റെ ആറാം കിക്ക് തടുത്തിട്ട ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് കുവൈത്തിനുവേണ്ടി അബീബ് അൽ ഖാൽദിയും (14ാം മിനിറ്റ്) ഇന്ത്യക്കുവേണ്ടി ലാലിയൻസുവാല ചാങ്‌തെയും (39ാം മിനിറ്റ്) ആണ് ഗോളടിച്ചത്.


ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കിരീടം ചൂടുന്നത്; തുടർച്ചയായ രണ്ടാമത്തേതും. ഈ വർഷം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ ഫുട്‌ബോൾ ടൂർണമെന്റാണിതെന്ന പ്രത്യേകതയും ഉണ്ട്. മാർച്ചിൽ മ്യാന്മറും കിർഗിസ്താനും പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടവും കഴിഞ്ഞ മാസം ലബനാൻ, വാനുവാടു, മംഗോളിയ രാജ്യങ്ങൾ പങ്കെടുത്ത ഇന്റർകോണ്ടിനന്റൽ കപ്പും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ അടക്കിവാഴുന്ന ഫുട്‌ബോൾ ഭൂപടത്തിൽ, ഈ മൂന്ന് ടൂർണമെന്റുകളിലും പങ്കെടുത്ത രാജ്യങ്ങൾ ഫിഫ റാങ്ക് പട്ടികയിൽ പിന്നിലാണെന്നത് മറക്കുന്നില്ല. സാഫ് കപ്പിലെ റണ്ണറായ കുവൈത്ത് ഫിഫ റാങ്ക് പട്ടികയിൽ 143 ാം സ്ഥാനക്കാരാണ്. എങ്കിലും ഈയടുത്തായി മികച്ച പ്രകടനമാണ് ഇൗ അറബ് രാഷ്ട്രം പുറത്തെടുക്കുന്നത്. 1998ൽ കുവൈത്തിന്റെ റാങ്ക് 24 ആയിരുന്നു. നിലവിൽ നൂറാം റാങ്കിലാണ് ഇന്ത്യ. ലബനാൻ 102, മംഗോളിയ 183, ബംഗ്ലാദേശ് 192, ഭൂട്ടാൻ 184, മാലദ്വീപ് 154, നേപ്പാൾ 175, പാകിസ്താൻ 201 എന്നിങ്ങനെയാണ് മൂന്ന് ടൂർണമെന്റുകളിലും പങ്കെടുത്ത മറ്റു രാജ്യങ്ങളുടെ റാങ്ക്.


ഫുട്‌ബോളിലെ ശിശുക്കളോട് മുട്ടിയാണ് ഇന്ത്യ ജയിച്ചതെന്ന് വിമർശകർക്ക് വാദിക്കാമെങ്കിലും ഈ രാജ്യങ്ങളോട് ഇന്ത്യ പുറത്തെടുത്ത കളി, തികച്ചും നിലവാരമുള്ളവയായിരുന്നു. മികച്ച ടീമുകളോട് മുട്ടുമ്പോൾ പ്രതിരോധത്തിലൂന്നിയുള്ള ബോറൻ ശൈലികൾ ഇന്ത്യ എന്നോ ഉപേക്ഷിച്ചു. നാടൻ ഭാഷ കടമെടുത്താൽ 'പോസ്റ്റിന് മുന്നിൽ ഡബിൾ ഡെക്കർ ബസ് നിർത്തിയിടുന്നത്' പോലുള്ള വിരസ ശൈലിക്ക് പകരം പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും പ്രാധാന്യം കൊടുത്തു. കുറിയ പാസുകൾകൊണ്ട് അതിവേഗ മുന്നേറ്റവും നടത്തി. ഫൈനലിൽ ചാംങ്‌തോ നേടിയ ഗോൾ ഇന്ത്യയുടെ ഈ പുതിയ ശൈലിയുടെ മികച്ച ആവിഷ്‌കാരമായിരുന്നു.


കുവൈത്ത് പ്രതിരോധ നിരയുടെ ക്ലിയറൻസിനിടെ ലഭിച്ച പന്ത് നല്ലൊരു നീക്കത്തിലൂടെ എതിർ കളിക്കാരെ കബളിപ്പിച്ചശേഷം ആശിഖ് കുരുണിയൻ, സുനിൽ ഛെത്രിക്ക് കൈമാറുന്നു. ചെറിയൊരു പാദചലനത്തിലൂടെ പന്ത് അതുപോലെ ഛെത്രി, കളി മുൻകൂട്ടിക്കണ്ട് ഇറങ്ങിയ സഹലിന് നീട്ടി നൽകി. സഹലാകട്ടെ കുവൈത്ത് ഗോൾകീപ്പറെ കബളിപ്പിച്ച് ചാംങ്‌തോക്ക് നല്ലൊരു ക്രോസ്. പുല്ലിലൂടെ നീന്തിയെത്തിയ ചാംങ്‌തോ അത് മനോഹരമായി വലയിലാക്കി. യൂറോപ്യൻ മൈതാനികളിൽ പതിവായി കണ്ടുവരുന്നത് പോലുള്ള അച്ചടക്കമുള്ള ഗെയിം കളിച്ചാണ് ഇന്ത്യ കലണ്ടർ വർഷത്തിൽ മൂന്ന് കിരീടങ്ങളും ഷെൽഫിലെത്തിച്ചത്.


സമീപകാലത്തെ ഇന്ത്യയുടെ ഈ പ്രകടനങ്ങളെല്ലാം വലിയ പ്രതീക്ഷ നൽകുന്നതിനൊപ്പം ചെറിയ ആശങ്ക ബാക്കിനിൽക്കുന്നുണ്ട്. പ്രതീക്ഷകൾ ഏറെയുണ്ടെങ്കിലും ഗോളടിക്കാൻ 38 കാരൻ ഛെത്രിയെ ഇപ്പോഴും ആശ്രയിക്കണമെന്നതാണ് ആ ആശങ്ക. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമാണെങ്കിലും പ്രായം ഒരിക്കലും തളർത്തിയിട്ടില്ലെന്ന് ഛെത്രിയുടെ ശരീരഭാഷ പറയുന്നു. പൊതുവേ ഉയരക്കുറവുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവയ്ക്കുന്ന ഏരിയൽ അബിലിറ്റി ഛെത്രിയെ ദക്ഷിണേഷ്യയിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറാക്കുന്നു. നിലവിൽ അദ്ദേഹത്തോട് കിടപിടിക്കുന്ന ഫിനിഷർ ഇന്ത്യയിലില്ല. ഫുട്‌ബോളിൽ വിരമിക്കൽ പ്രായം 35ന് അടുത്താണ്.

അത് പിന്നിട്ട സ്ഥിതിക്ക് അദ്ദേഹം ഏതുനിമിഷവും ബൂട്ടഴിച്ചേക്കാം. ഛെത്രിക്ക് പകരം, ചാങ്‌തെ സഹൽ ജോഡിയുടെ കളിമികവിലൂടെ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്ന ഫിനിഷറെ കണ്ടെത്തുകയാവും ക്രൊയേഷ്യക്കാരൻ കോച്ച് സ്റ്റിമാച്ചിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി.
ഐ.എസ്.എല്ലിന്റെ വരവും അതുവഴി യൂറോപ്യൻ ലീഗുകളിൽ ഉൾപ്പെടെ കളിച്ച് പരിചയമുള്ള വിദേശ താരങ്ങൾക്കൊപ്പമുള്ള മത്സരങ്ങളും ആണ്, ഇന്ത്യൻ ഫുട്‌ബോളിൽ കണ്ടുവരുന്ന മാറ്റത്തിന് കാരണമെന്ന കാര്യത്തിൽ സംശയമില്ല. ക്രിക്കറ്റിലേക്ക് മാത്രം ഫോക്കസ് ചെയ്ത വിപണിയും മാധ്യമങ്ങളും .ഐ.എസ്.എല്ലിന്റെ വരവോടെ ഫുട്‌ബോളിലേക്കുകൂടി ചെറുതെങ്കിലും ശ്രദ്ധ കൊടുത്തതും പ്രതീക്ഷയ്ക്ക് വകയാണ്. കുറിയ പാസുകൾകൊണ്ട് ഒന്നിച്ചു മുന്നേറുന്ന സ്പാനിഷ് തന്ത്രമായ ടിക്കി ടാക്ക ആശയവും ടാക്ടിക്കൽ ഫൗളുകൾ ചെയ്യാനുള്ള ശേഷിയും 90 മിനിറ്റും മൈതാനം നിറഞ്ഞുകളിക്കാനുള്ള ശാരീരിക ക്ഷമതയുമെല്ലാം ഇന്ത്യൻ താരങ്ങൾക്ക് ഐ.എസ്.എൽകൊണ്ട് ലഭിച്ചതാണ്.

ഐ.എസ്.എൽ തുടങ്ങിയതിനു ശേഷം സീനിയർ ഫുട്‌ബോളിൽ അരങ്ങേറിയ യുവ താരങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷ. ചാങ്‌തെ, സഹൽ അബ്ദുസ്സമദ്, ആശിഖ് കരുണിയൻ, ജിക്‌സൻ സിങ്, അനിരുദ്ധ് താപ്പ, നിഖിൽ പൂജാരി, അൻവർ അലി, ആകാശ് മിശ്ര എന്നിവരെല്ലാം ഐ.എസ്.എല്ലിന്റെ ഉൽപ്പന്നങ്ങളാണ്. ഛെത്രിക്കുശേഷമുള്ള ഇന്ത്യയുടെ പ്രതീക്ഷയും ഈ നിരയിലാണ്.
ഈ കിരീടനേട്ടങ്ങൾ അടുത്തവർഷത്തെ ഏഷ്യൻ കപ്പ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം 2026 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്. അതാണ്, ഇന്ത്യയുടെ മുന്നിലുള്ള വലിയ കടമ്പയും സ്വപ്‌നവും.

ഫിഫ റാങ്ക് പട്ടികയിൽ 100 ആണ് സ്ഥാനമെങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ 18ാം സ്ഥാനത്താണ് ഇന്ത്യ. ഒമ്പത് വീതമുള്ള പോട്ടുകളായി തിരിച്ചുള്ള യോഗ്യതാ മത്സരത്തിൽ ഇപ്പോഴത്തെ റാങ്ക് പ്രകാരം രണ്ടാമത്തെ പോട്ടിൽ ഇടംപിടിക്കാൻ ഇന്ത്യക്ക് കഴിയും. കുറച്ചധികം വിയർപ്പൊഴുക്കിയാൽ ലോകകപ്പ് യോഗ്യതയെന്ന സ്വപ്‌നവും യാഥാർഥ്യമാക്കാൻ നമുക്ക് കഴിയും. കാരണം ഇന്ത്യ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ടുതന്നെ ഇവിടെ ഫുട്‌ബോൾ വളരാൻ തുടങ്ങിയിരിക്കുന്നു.

Content Highlights:Editorial About Indian Footrball Team


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago