യൂട്യൂബിലെ പരസ്യം കാണാതിരിക്കാന്‍ കുറുക്ക് വഴി ഉപയോഗിക്കുന്നുണ്ടോ?വമ്പന്‍ പണി വരുന്നുണ്ട്
യൂട്യൂബില്‍ വീഡിയോ കാണുന്നവരെ സംബന്ധിച്ച് അനുഭവിക്കേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് പരസ്യങ്ങളുടെ കടന്ന് വരവ്. ഇത്തരത്തില്‍ യൂട്യൂബില്‍ കടന്ന് വരുന്ന പരസ്യങ്ങള്‍ യൂട്യൂബില്‍ വീഡിയോ കാണുമ്പോഴുളള ഒഴുക്കിനെ പലപ്പോഴും ബാധിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരസ്യങ്ങളുടെ ശല്യമില്ലാതെ വീഡിയോ കാണുന്നതിനായി യൂട്യൂബ് പ്രീമിയം എടുക്കാവുന്നതാണ്. എന്നാല്‍ പണമടച്ച് പ്രീമിയം എടുക്കുന്നതിന് പകരമായി പലരും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുന്നവര്‍ക്ക് വലിയ പണി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച് യൂട്യൂബ് കാണുന്നതത് കണ്ടെത്തിയാല്‍, വീഡിയോകളിലേക്കുള്ള നിങ്ങളുടെ ആക്സസ് ഗൂഗിള്‍ ഇല്ലാതാക്കും. ഇത് 'ത്രീ-വേ സ്‌ട്രൈക്ക്' എന്ന രൂപത്തിലാണ് നടപ്പാക്കുന്നത്. ആഡ് ബ്ലോക്കര്‍ കണ്ടെത്തിയാല്‍, യൂട്യൂബ് മൂന്ന് തവണ മുന്നറിയിപ്പ് നല്‍കും. അതിലൂടെ യൂട്യൂബ് പ്രീമിയത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ആദ്യം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോയിലേക്കുള്ള ആക്സസ് തല്‍ക്ഷണം വിച്ഛേദി
ക്കപ്പെടും. പിന്നാലെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിഡിയോകളുടെ എണ്ണം മൂന്ന് മാത്രമായി പരിമിതപ്പെടുത്തും. അതിന് ശേഷം യൂട്യൂബില്‍ നിന്ന് ബ്ലോക്ക് ചെയ്യപ്പെടും.
Content Highlights:youtube does'nt allow ad blockers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."