സഊദിയിലേക്ക് വിസ സ്റ്റാമ്പിങ്ങിന് കോഴിക്കോടും കേന്ദ്രം; വി.എഫ്.എസ് പ്രവര്‍ത്തനം തുടങ്ങി
സഊദിയിലേക്ക് വിസ സ്റ്റാമ്പിങ്ങിന് കോഴിക്കോടും കേന്ദ്രം; വി.എഫ്.എസ് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: സഊദിയിലേക്ക് വിസ സ്റ്റാപിങ്ങിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങി. മലബാറില്‍ വി.എഫ്.എസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തില്‍നിന്ന് അപ്പോയിന്‍മെന്റ് നല്‍കിത്തുടങ്ങി. നേരത്തെ കൊച്ചിയില്‍ മാത്രമാണ് കേരളത്തില്‍ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണമായിരുന്നു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ ഈ യാത്ര ഒഴിവായി. സെന്‍ട്രല്‍ ആര്‍ക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലാണ് കോഴിക്കോട് വി എഫ് എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
vc.tasheer.com എന്ന വെബ്‌സൈറ്റില്‍ കോഴിക്കോട് വഴിയുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ മാസം പത്തു മുതലാണ് സ്ലോട്ട് ഉള്ളത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫിസ്. കൊച്ചി ഓഫിസും മുംബൈക്ക് കീഴിലാണ്.
സഊദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡന്‍സ് വിസ, പേഴ്‌സണല്‍ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സെന്റര്‍) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങള്‍ വഴി മാത്രമാണ് കോണ്‍സുലേറ്റ് സ്വീകരിക്കുന്നത്.
saudi-visa-stamping-center-started-functioning-kozhikode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."