യു.എ.ഇയില്‍ സ്വര്‍ണവിലയിടിഞ്ഞു; പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടമായേക്കും
ജൂണിലെ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങിന് ശേഷം സ്വര്‍ണവിലയില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് നിന്നും വീണ്ടും യു.എ.ഇയില്‍ സ്വര്‍ണത്തിന്റെ വിപണിവില താഴേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 233 ദിര്‍ഹം ഉണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും വ്യാഴാഴ്ച്ച 232.35 ദിര്‍ഹം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. സമാനമായി 22 കാരറ്റ്,21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ വ്യത്യസ്ഥ കാറ്റഗറിയിലുളള സ്വര്‍ണത്തിനും യഥാക്രമം 215ദിര്‍ഹം, 208.5 ദിര്‍ഹം, 178.5 ദിര്‍ഹം എന്നിങ്ങനെ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്.
സ്‌പോട്ട് ഗോള്‍ഡിന് ഔണ്‍സിന് 1918.59 ഡോളര്‍ എന്ന നിലയിലാണ് നിലവിലെ മൂല്യം.
യു.എസ് എക്കണോമിക്‌സ് ഡേറ്റയുടെ റാഫ്റ്റ് മീറ്റിങ്ങിനായി കാത്തിരിക്കുകയാണ് നിലവില്‍ നിക്ഷേപകര്‍, ഈ ഡേറ്റ ഫെഡറല്‍ റിസര്‍വ് പോളിസിയെ സ്വാധീനിക്കുകയും അത് വഴി സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ സ്വര്‍ണവിലയില്‍ സംഭവിച്ച കുറവ് മലയാളികളടക്കമുളള നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇതോടെ നാട്ടിലേക്ക് നികുതി നല്‍കാതെ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ അനുവദനീയമായ അളവിലുളള സ്വര്‍ണം പ്രവാസികള്‍ക്ക് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
Content Highlights:gold prices are decrease in uae
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."