കുവൈത്ത് - വഫ്രയിൽ ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയതിന് ഭർത്താവിന് വധശിക്ഷ
കുവൈത്ത്: ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്തിയതിനും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുവൈറ്റ് പൗരന് കുവൈറ്റ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതായും ഭാര്യ മാതാപിതാക്കളോടൊപ്പം താമസിക്കാൻ വീട് വിട്ട് പോവുകയും, ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതായും അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
വഫ്ര റോഡിലൂടെ വാഹനമോടിക്കുമ്പോൾ പ്രകോപിതനായ ഇയാൾ കലാഷ്‌നികോവ് റൈഫിൾ ഉപയോഗിച്ച് അമ്മായിയമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. വാഹനമോടിക്കുമ്പോൾ അമ്മയ്ക്ക് വെടിയേറ്റതായി ഭാര്യ പോലീസിൽ അറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയപ്പോൾ മുന്നിലും പിന്നിലും ചില്ലുകൾ തകർന്ന് കാറിനുള്ളിൽ ചോരയൊലിപ്പിച്ച മരിച്ച നിലയിലാണ് കണ്ടത്.
ക്രൂരമായ കുറ്റകൃത്യം ചെയ്ത മകളുടെ 'ഭർത്താവ്' ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയും, ആസൂത്രിത കൊലപാതകം, ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചത്, വെടിമരുന്ന് എന്നിവയ്ക്ക് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിൽ ,സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയുടെ വാഹനവും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധവും മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇറാഖ് അധിനിവേശത്തിന്റെ അവശിഷ്ടമാണിതെന്നും അന്നുമുതൽ താൻ അത് സൂക്ഷിച്ചുവച്ചിരുന്നു വെന്നും പ്രതി പറഞ്ഞു. കൂടാതെ ഭാര്യ വീട് വിട്ട് പോയതും മടങ്ങിവരാൻ തയ്യാറാകാത്തതുമായി ബന്ധപ്പെട്ട കുടുംബ തർക്കങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ കുറ്റകൃത്യം ചെയ്തതെന്നും പ്രതി ന്യായീകരിച്ചു.
കൂടാതെ, സബാഹ് അൽ-അഹമ്മദിൽ വെച്ച് ഭാര്യയെയും അവളുടെ അമ്മയെയും പ്രതി കാണുകയും അവരുടെ കാറിനെ വഫ്ര റോഡ് വരെ പിന്തുടരുകയും ശേഷം കാറിന് നേരെ വെടിയുതിർക്കുകയും അമ്മയെ കൊല്ലുകയും ചെയ്തു. എന്നാൽ ഭാര്യ അത്ഭുതകരമായി രക്ഷപെടുകയുമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."