ആധിപത്യം വിട്ട്‌കൊടുക്കാന്‍ തയ്യാറല്ലാതെ തിയാഗോ; ഞെട്ടിക്കുന്ന വില്‍പ്പന കണക്കുകള്‍ പുറത്ത്
മദ്ധ്യവര്‍ഗക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ടാറ്റ തൊടുത്ത് വിട്ട വജ്രായുധമായിരുന്നു തിയാഗോ . എന്‍ട്രി ലെവല്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച ഈ കാര്‍ വിപണിയിലെ മറ്റ് എതിരാളികള്‍ക്കെല്ലാം കനത്ത പ്രഹരമായിരുന്നു നല്‍കിയിരുന്നത്. വിപണിയിലേക്ക് ഇറങ്ങിയതിന് ശേഷം കുറഞ്ഞ സമയം കൊണ്ട് തന്നെ വാഹനപ്രേമികളുടെ മനം കവര്‍ന്ന വാഹനം ഇപ്പോള്‍ വിപണിയില്‍ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ വാഹന വിപണിയില്‍ തിയാഗോയുടെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടിരിക്കുകയാണ്. തിയോഗോയുടെ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സാണ് വിവരം പുറത്ത് വിട്ടത്.2016ല്‍ വിപണിയില്‍ എത്തിയ തിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് വിറ്റഴിച്ചത്. എന്നാല്‍ അവസാന 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ 15 മാസം മാത്രമാണ് വേണ്ടി വന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്നു ലക്ഷം തിയാഗോയാണ് നിര്‍മിക്കപ്പെട്ടത്.
നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടിയാഗോ. 5.60 ലക്ഷം രൂപയില്‍ തുടങ്ങി 8.11 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ സ്വന്തമാക്കാന്‍ സാധിക്കും.
Content Highlights:tata tiago crosses 5 lakh sales
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."