മലപ്പുറം മുണ്ടുപറമ്പില്‍ മാതാപിതാക്കളും രണ്ട് മക്കളും മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
മലപ്പുറം മുണ്ടുപറമ്പില്‍ മാതാപിതാക്കളും രണ്ട് മക്കളും മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറില്‍ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ മേലേക്കാട്ടില്‍പറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സബീഷ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇതേനിലയില്‍ തൊട്ടടുത്ത മുറിയിലെ ഫാനിലാണ് ഷീനയെ കണ്ടെത്തിയത്. സബീഷ് തൂങ്ങി മരിച്ച മുറിയില്‍ കട്ടിലില്‍ ശ്രീവര്‍ദ്ധന്റെയും നിലത്ത് ബെഡില്‍ ഹരിഗോവിന്ദിന്റെയും മൃതദേഹങ്ങളും ഉണ്ടായിരുന്നു. കുട്ടികള്‍ വിഷം ഉളളില്‍ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച കുടുംബക്കാര്‍ ഷീനയെ നിരന്തരം ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി 11ഓടെ പൊലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മലപ്പുറം പൊലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. രാത്രി 12ഓടെ പൊലിസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു.
കനത്ത മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
സബീഷിന്റെ സ്വദേശം കോഴിക്കാട് കുറ്റിക്കാട്ടൂരാണ്. ഷീന കണ്ണൂര്‍ സ്വദേശിനിയാണ്. കണ്ണൂരിലെ എസ്.ബി.ഐ. ബാങ്കില്‍ മാനേജറായി കഴിഞ്ഞ ദിവസമാണ് ഷീന ചാര്‍ജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലിസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."