യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടി നേരിയ മഴ; പല പ്രദേശങ്ങളും മേഘാവൃതം
യു.എ.ഇയുടെ വിവിധ ഭഗങ്ങളില്‍ ഇടിമിന്നലോട് കൂടി നേരിയ മഴ; പല പ്രദേശങ്ങളും മേഘാവൃതം
ദുബായ്: യുഎഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. രാവിലെയോടെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പ്രവചിക്കുന്നു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നേരിയ മഴയ്‌ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സ്റ്റോംസെന്റര്‍ പങ്കുവെച്ചിട്ടുണ്ട്.
الامارات : هطول زخات متفرقة من الأمطار على مناطق شمال رأس الخيمة #مركز_العاصفة
— مركز العاصفة (@Storm_centre) July 7, 2023
7_7_2023 pic.twitter.com/pRsOkqZTx0
ഇന്ന് രാത്രിയും ശനിയാഴ്ച രാവിലേയും തീരപ്രദേശങ്ങള്‍ ഈര്‍പ്പം നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10-25 വേഗതയില്‍ 40 കിലോമീറ്റര്‍ വേഗതവരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോതില്‍ നിന്ന് മിതമായ കാറ്റ് വീശും, ചില സമയങ്ങളില്‍ ക്രിഴക്കോട്ടും വടക്കോട്ടും പൊടിപടലങ്ങള്‍ വീശുന്നതിന് കാരണമാകും.
البرق يشاهد شمال رأس الخيمة جهة البحر #الامارات #مركز_العاصفة pic.twitter.com/UvblatPgqO
— مركز العاصفة (@Storm_centre) July 7, 2023
അറേബ്യന്‍ ഗള്‍ഫില്‍ കടലിലെ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കും, ഒമാന്‍ കടലില്‍ രാവിലെ മുതല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമായിരിക്കും, പകല്‍ സമയത്ത് മിതമായതോ നേരിയതോ ആയി മാറും. വ്യാഴാഴ്ച അല്‍ ഐനിലെ അല്‍ ഖത്തറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 49.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
മൂടല്‍മഞ്ഞ്: യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ദുബൈയ്ക്കും അബുദാബിക്കും ഇടയിലുള്ള ചില പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അബുദാബിയിലെ അല്‍ ഫയ റോഡിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണി കഴിഞ്ഞപ്പോള്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."