ത്രിപുര നിയമസഭയില്‍ കൈയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഏറ്റുമുട്ടി
ത്രിപുര നിയമസഭയില്‍ കൈയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഏറ്റുമുട്ടി
അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. അഞ്ച് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൈയ്യാങ്കളി. നാലുദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ഇന്നു ത്രിപുര നിയമസഭ സമ്മേളനം ആരംഭിച്ചത്. നാടകീയമായ രംഗങ്ങള്‍ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.
സഭയില്‍ അശ്ലീല വീഡിയോ കണ്ട ബി.ജെ.പി എം.എല്‍.എ ജദാബ് ലാല്‍ ദേബ്‌നാഥിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ബഹളം വെച്ചത്. പിന്നാലെ നിയമസഭാ സ്പീക്കര്‍ ബിശ്വ ബന്ധു സെന്‍ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. സുദീപ് റോയ് ബര്‍മന്‍ (കോണ്‍ഗ്രസ്), നയന്‍ സര്‍ക്കാര്‍ (സിപിഎം), ബ്രിഷകേതു ദേബ്ബര്‍മ, നന്ദിത റിയാങ്, രഞ്ജിത് ദേബ്ബര്‍മ( ടി.എം.പി) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷ എംഎല്‍എമാര്‍ ഉദ്യോഗസ്ഥരിക്കുന്ന സ്ഥലത്തെ മേശപ്പുറത്ത് കയറി മുദ്രാവാക്യം വിളിക്കുകയും സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
പിന്നീട് സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചും ദേബ്‌നാഥിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടും പ്രതിപക്ഷ അംഗങ്ങളെല്ലാം വാക്കൗട്ട് നടത്തി.
tripura-assembly-speaker-suspends-5-opposition-mlas-amid-uproar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."