ഏക സിവില്‍കോഡ്: സി.പി.എം സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല
ഏക സിവില്‍കോഡ്: സി.പി.എം സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല
മലപ്പുറം: ഏകസിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എമ്മിന്റെ ക്ഷണം നിരസിച്ച് മുസ്‌ലിം ലീഗ്. സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിം വിഷയം മാത്രമായി കാണരുത്. പൊതുവിഷയമാണ്. മുസ്‌ലിങ്ങള്‍ മാത്രമായി ചെയ്യേണ്ട കാര്യമല്ല. എല്ലാവരും ഏറ്റെടുത്ത് നടത്തേണ്ട കാര്യമാണ്. അതിന് എല്ലാ പാര്‍ട്ടികളും സംഘടനകളും മുന്നോട്ടു വരേണ്ടതുണ്ട്- വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.
ഏകസിവില്‍ കോഡില്‍ ഏറ്റവും നന്നായി പാര്‍ലമെന്റിലും മറ്റും പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണ്. യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയാണ് മുസ്‌ലിം ലീഗ്. മറ്റു ഘടക കക്ഷികള്‍ക്കൊന്നും സെമിനാറിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയെന്ന നിലക്കും സി.പി.എമ്മിന്റെ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും മതസംഘടനക്കും സെമിനാറില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം.
uniform-civil-code-seminar-muslim-league-on-cpm-invitation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."