ഉംറ; വിദേശികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം
റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഹജ്ജ്,ഉംറ മന്ത്രാലയം. ഉംറ കര്‍മ്മം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുന്നത്.18 വയസിന് താഴെയുളള തീര്‍ത്ഥാടകനൊപ്പം ഒരു കൂട്ടാളിയുണ്ടായിരിക്കുക, ഉംറയുടെ റിസര്‍വേഷന്‍ പ്രോഗ്രാമില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, താമസസ്ഥലം, രാജ്യത്തിനുളളിലെ ഗതാഗത സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉണ്ടാകുക.
തീര്‍ത്ഥാടകര്‍ രാജ്യത്ത് താമസിക്കുന്ന കാലയളവ് ഉംറ ചെയ്യുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യവുമായി ചേരുന്നതായിരിക്കുക, എന്നതൊക്കെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്.
ഇതിന് പുറമെ ഉംറയുമായി ബന്ധപ്പെട്ട സേവനസ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് ഉംറ സേവനസ്ഥാപനങ്ങളെ തരംതിരിച്ചിരിക്കുന്നത്.
പുതുതായി ഉംറ സേവനങ്ങള്‍ നല്‍കുന്നതിന് ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങളാണ് 'സി' കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ഇതിന് പുറമെ സഊദിയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവദിച്ച് നല്‍കിയിരിക്കുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും തീര്‍ത്ഥാടകന്‍ പ്രവേശിച്ചിരിക്കണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാകുന്നതാണ്.
Content Highlights: these are the new instructions for foreign umrah pilgrims
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."