തുടക്കത്തിലെ ആവേശം ഇപ്പോഴില്ല; ചാറ്റ് ജി.പി.ടിയെ കൈവെടിഞ്ഞ് ഉപഭോക്താക്കള്‍
ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുക എന്നത് ഗൂഗിളിന്റെ കുത്തകയാണ് എന്ന് കരുതപ്പെട്ടിരുന്നയിടത്ത് വലിയ അലയൊലികള്‍ സൃഷ്ടിച്ച കടന്നുവരവായിരുന്നു ചാറ്റ് ജി.പി.ടിയുടേത്. ഓപ്പണ്‍ എ.ഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതമുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യതയോടെയും ഉപഭോക്താവിന്റെ മാനസിക,ബൗദ്ധിക തലത്തേയും മുന്‍ ചാറ്റുകളേയുമൊക്കെ മുന്‍നിര്‍ത്തി കൃത്യമായ ഉത്തരം നല്‍കി. ഇതിന് പുറമെ സ്‌കൂള്‍, കോളേജ് പ്രൊജക്ടുകള്‍, സര്‍ഗാത്മക രചനകള്‍ എന്നിവ പ്രസിദ്ധീകരിച്ചും ചാറ്റ് ജി.പി.ടി കുപ്രസിദ്ധി നേടി.
എന്നാലിപ്പോള്‍ തുടക്കത്തിലെ ആവേശത്തിനപ്പുറം ചാറ്റ് ജി.പി.ടി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവ് സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. വാഷിങ്ങ്ടണ്‍ പോസ്റ്റാണ് ചാറ്റ് ജി.പി.ടിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നൈറ്റ് ഡാറ്റാ സ്ഥാപനമായ similarwebഉം ചാറ്റ് ജി.പി.ടിയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിയഡിലും, ഐ.ഫോണിലും ചാറ്റ് ജി.പി.ടിയിലേക്കുളള ട്രാഫിക്ക് കുറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചാറ്റ് ജി.പി.ടിയിലേക്ക് നല്‍കുന്ന ഡേറ്റ സുരക്ഷിതമല്ലെന്ന തോന്നലാണ് പ്രധാനമായും ആപ്പില്‍ നിന്നും മാറിനില്‍ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. ആപ്പില്‍ നിന്നും ഡേറ്റ ചോര്‍ന്നതും, ചാറ്റ് ഹിസ്റ്ററി പുറത്തായതുമെല്ലാം ചാറ്റ് ജി.പി.ടിയിലുളള ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടമാകാന്‍ കാരണമായി. സൈബര്‍സുരക്ഷാ കമ്പനിയായ ഗ്രൂപ്പ് ഐ.ബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ലക്ഷത്തിന് മുകളില്‍ ചാറ്റ് ജി.പി.ടി അക്കൗണ്ടുകളില്‍ നിന്നുമുളള ഡേറ്റ ലീക്കായിട്ടുണ്ട്. ഇവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനക്ക് വെച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ഉപഭോക്താക്കള്‍ അറിഞ്ഞത്.
Content Highlights:-chatgpt lost lot of customer's in recent times
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."