കുവൈത്തിൽ വ്യാജ പോലീസുകാരൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനായി പോലീസ് വേഷമിട്ട് സാധാരണക്കാരെ കൊള്ളയടിക്കുന്ന 18 ഓളം കേസുകളിലെ പ്രതിയായ ആളെ കഴിഞ്ഞ ദിവസം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിജയകരമായി പിടികൂടി.
സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് സാധാരണക്കാർക്കെതിരെ തോക്കുകളും, മൂർച്ചയുള്ള ഉപകരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇയാൾ കൊള്ളയടിച്ചിരുന്നത്. വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ഇയാൾ ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റകൃത്യങ്ങൾ സമ്മതിക്കുകയും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയതായി സമ്മതിക്കുകയും ചെയ്തു.
കുവൈറ്റിൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതിയെ പിടിക്കൂടിയത്. തുടർ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും, ഉചിതമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."