പൊന്നും വിലയില്‍ തക്കാളി; പിന്നാലെക്കൂടി ട്രോളന്മാര്
പൊന്നും വിലയില്‍ തക്കാളി; പിന്നാലെക്കൂടി ട്രോളന്മാര്
തക്കാളിക്ക് ഒരു കിലോയ്ക്ക് 140 രൂപയായി. ചെറിയ അളവില്‍ തക്കാളി വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍ സാധാരണക്കാര്‍ക്ക്. ഇപ്പോള്‍ ആവശ്യത്തിനനുസരിച്ച് കാല്‍കിലോയും നൂറ് ഗ്രാമുമൊക്കെ പൊതിഞ്ഞുവാങ്ങുകയണ് മലയാളി. ഭക്ഷണത്തില്‍ നിന്ന് പരമാവധി തക്കാളിയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാലും ചില കറികള്‍ക്ക് ഇവ കൂടിയേ തീരൂ. അതുകൊണ്ട് തന്നെ തക്കാളി ഇല്ലാത്ത അടുക്കള മലയാളിക്ക് ശീലിക്കാനാകില്ല. ഇങ്ങനെ വാങ്ങിയ തക്കാളി നല്ലപോലെ പിശുക്കിയായിരിക്കും ഉപയോഗിക്കുക. മിച്ചം വന്നത് നാളേക്ക് ഉപയോഗിക്കാമെന്ന് കരുതി മാറ്റിവയ്ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. കേരളത്തിന് പുറത്തും തക്കാളി വില സെഞ്വറി കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തക്കാളിയെ സംബന്ധിച്ചുള്ള ട്രോളുകള്‍ നിറയുകയാണ്.
भाजपा टमाटर को ‘Z PLUS’ सुरक्षा दे. pic.twitter.com/k1oGc3T5LN
— Akhilesh Yadav (@yadavakhilesh) July 9, 2023
അതേസമയം തക്കാളിവില ഉയരുന്നതിന് നിരവധി കാരണങ്ങളാണുള്ളത്. അതില്‍ പ്രധാനമായത് മണ്‍സൂണിന്റെ വരവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പല സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഇതില്‍ കാര്യമായ വിളനാശം സംഭവിച്ചിട്ടുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും ഇതാണ് സ്ഥിതി.മഴ പെയ്യുന്നതോടെ മണ്ണില്‍ നിന്ന് കിളിര്‍ത്ത് പൊങ്ങിയ പ്രായത്തിലുള്ള തക്കാളിച്ചെടികളെല്ലാം നശിക്കും. അതിജീവിക്കുക വളര്‍ന്ന്, താങ്ങിന്റെ സഹായത്തോടെ നില്ക്കുന്ന ചെടികള്‍ മാത്രമായിരിക്കും. ഇതോടെ വിളവ് വലിയ തോതില്‍ കുറയുന്നു. തക്കാളിക്ക് മാത്രമല്ല വിലവര്‍ദ്ധന സംഭവിച്ചിട്ടുള്ളതെന്ന് കാണാം. ഈ കാലാവസ്ഥയുടെ പ്രത്യേകത എല്ലാ വിളകളെയും ബാധിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ജൂണ്‍ജൂലൈ മാസങ്ങളില്‍ കുറെ നാളുകള്‍ തക്കാളിവില ഉയര്‍ന്ന നിലയിലെത്താറുണ്ട്. കാലാവസ്ഥ തന്നെയാണ് പ്രശ്നം. മണ്‍സൂണ്‍ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുതുടങ്ങുന്നത് മുതല്‍ക്ക് ഈ വിലവ്യതിയാനം അനുഭവപ്പെട്ടു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."