HOME
DETAILS

മാറിയ കാലവും മുഅല്ലിം സമൂഹവും ‍‍‍

  
backup
July 12 2023 | 18:07 PM

todays-article-about-muallim

ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ് വി

നബി(സ്വ) പറഞ്ഞു: 'ഒരു മുസ്‌ലിമായ മനുഷ്യന്‍ അറിവു പഠിക്കുകയും പിന്നീടത് തന്റെ മുസ്‌ലിം സഹോദരനെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ദാനം'. കേരളീയ മുസ്‌ലിംകള്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍നിന്നു വിഭിന്നമായി മതബോധവും സാമൂഹിക ഔന്നത്യവും മാനവിക സൗഹൃദവും ഒപ്പം സംഘടിത സ്വഭാവവും പുലര്‍ത്തുന്നവരാണ്. ഈ മണ്ണിന്റെ ഇസ്‌ലാമിക പൈതൃകത്തിനും അതിന് കരുത്തു പകര്‍ന്ന മതപഠന പ്രക്രിയക്കും ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. പ്രവാചകാഗമനത്തിനു മുന്‍പേ അറബികള്‍ക്ക് കേരളവുമായുണ്ടായിരുന്ന വ്യാപാര - വാണിജ്യബന്ധങ്ങളുടെ സദ്ഫലമെന്നോണം പ്രവാചകകാലഘട്ടത്തില്‍തന്നെ കേരളത്തില്‍ ഇസ്‌ലാം വേരോട്ടം തുടങ്ങിയിട്ടുണ്ടായിരുന്നുവെന്നാണ് ചരിത്രം.

അവരില്‍ അറേബ്യയില്‍വച്ച് ഇസ്‌ലാം സ്വീകരിച്ചവര്‍ മതവാഹകരായാണ് പിന്നീട് മലബാറില്‍ കപ്പലിറങ്ങിയത്. അപരിചിതത്വത്തിന്റെ ആശങ്കകളേതുമില്ലാതെ അറബികളെയെന്ന പോലെ അവര്‍ കൊണ്ടുവന്ന ഇസ്‌ലാമെന്ന പുതിയ ജീവിത പദ്ധതിയെയും കേരളീയര്‍ സര്‍വാത്മനാ സ്വീകരിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രഭവകാലം മുതല്‍ തന്നെ ഇവിടെ രൂപംകൊണ്ട മതപഠന സംവിധാനങ്ങളും പൊന്നാനിയിലെ മഖ്ദൂമുമാരും മമ്പുറം തങ്ങന്‍മാരും വെളിയങ്കോട് ഉമര്‍ഖാദിയും തുടങ്ങി ഇവിടെ അറിവിന്റെ പ്രഭ ചൊരിഞ്ഞ വിശ്വ പണ്ഡിതന്‍മാരും ലോകപ്രസിദ്ധ രചനകളുമല്ലാം അതിന്റെപ്രതിഫലനങ്ങളാണ്.


പൊന്നാനിയില്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ദര്‍സില്‍ വിദേശ രാഷ്ട്രങ്ങളില്‍ നിന്നടക്കം പഠിതാക്കളെത്തിയിരുന്നുവെന്നും പ്രസ്തുത ദര്‍സ് ഒരു രാഷ്ട്രാന്തരീയ കലാലയമായി മാറിയിരുന്നുവെന്നും ചരിത്രം പറയുന്നു. മത വിജ്ഞാനീയങ്ങളുടെ ഈ പൈതൃകം കാത്തുസൂക്ഷിക്കുകയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്ന മഹിത ദൗത്യമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ 1951-ല്‍ രൂപംകൊണ്ട വിദ്യാഭ്യാസ ബോര്‍ഡും 1959-ല്‍ രൂപംകൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 10644 മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും അവയുടെ പുരോഗതിക്കാവശ്യമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതും ഈ സംഘടനകളാണ്. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്കു കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 250 മക്തബുകള്‍ക്കും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്നു.


മദ്റസാ മുഅല്ലിമുകളുടെ നാനോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് 1959-ലാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊള്ളുന്നത്. വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും പി. അബൂബക്കര്‍ നിസാമിയുടെയും കെ.പി ഉസ്മാന്‍ സാഹിബിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 548 റെയ്ഞ്ചുകളും 21 ജില്ലാ ഘടകങ്ങളുമായി വ്യാപിച്ചുകഴിഞ്ഞു. മദ്റസാ മുഅല്ലിമുകള്‍ക്ക് ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക- സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയും സംഘടന വിവിധ പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അവശ സഹായം, സര്‍വിസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാസഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, ജില്ലാ, റെയ്ഞ്ച് ഗ്രാന്റുകള്‍, മദ്റസാ ഗ്രാന്റുകള്‍, വ്യത്യസ്ത അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ഇതിനകം വിജയകരമായി പ്രയോഗവത്കരിച്ചത്.

ഇത്തരം കര്‍മങ്ങള്‍ക്കായി സംഘടന ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,25,11,973 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ മുഅല്ലിം പെന്‍ഷനും നിക്ഷേപ പദ്ധതിയും, ഗ്രാറ്റിവിറ്റി പോലുള്ള സംരംഭങ്ങള്‍ക്ക് കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ ഇപ്പോഴും ധൈര്യം കാണിക്കുന്നില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൈവരിച്ചിരിക്കുന്ന സ്വപ്ന സമാന നേട്ടം അനാവൃതമാവുന്നത്.
മദ്റസകളുടെ പുരോഗതിയും വിദ്യാര്‍ഥികളുടെ വിജ്ഞാന വളര്‍ച്ചയും ധാര്‍മിക ഔന്നത്യവും മുഅല്ലിംകളുടെ അധ്യാപനശേഷിയും മെച്ചപ്പെടുത്താനും പ്രസ്ഥാനം ബഹുമുഖ പദ്ധതികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദര്‍സുകളുടെ ചുവടുപിടിച്ചു നിലവില്‍ വന്ന മദ്റസാ പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളില്‍ നിന്ന് വര്‍ത്തമാനാന്തരീക്ഷം ഏറെ പരിവര്‍ത്തിതമായി കഴിഞ്ഞു. പലവിധത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുന്ന ഇക്കാലത്ത് നിരവധി സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് മുഅല്ലിമീങ്ങള്‍.

വിവിധ തൊഴില്‍ സാധ്യതകളുണ്ടായിട്ടും അവര്‍ മതാധ്യാപനത്തിനു പ്രാധാന്യം നല്‍കാനുളള കാരണം ദീനിന്റെയും സമുദായത്തിന്റെയും നിലനില്‍പ്പ് സാധ്യമാക്കുന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കു കൂടിയുണ്ടെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ്. ആത്മീയ ചിന്തകള്‍ക്കു പകരം ഭൗതിക താല്‍പര്യങ്ങളും ദൈവ നിഷേധ, മതനിരാസ, യുക്തിചിന്തകളും പുതു തലമുറയെ അധാര്‍മികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിശിഷ്യ ഒരു മുഅല്ലിമിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതിൽ ഒതുങ്ങുന്നതല്ല ഇന്ന് മതാധ്യാപകന്റെ ദൗത്യം. മതമൂല്യങ്ങളിലധിഷ്ഠിതമായ ജീവിത വഴിയിലേക്ക് തന്റെ വിദ്യാര്‍ഥികളെ വഴി നടത്തി ഉദ്ബുദ്ധവും സംസ്‌കാര സമ്പന്നവുമായ ഒരു സമൂഹത്തിന്റെ രൂപീകരണ പ്രക്രിയയിലെ അടിസ്ഥാനപരമായ ഭാഗധേയം നിര്‍വഹിക്കേണ്ടത് മുഅല്ലിമിന്റെ ബാധ്യതയാണ്. ഉത്കൃഷ്ട സ്വഭാവങ്ങളുടെ സമ്പൂര്‍ത്തീകരണത്തിനുവേണ്ടി മുഅല്ലിമായി നിയോഗിക്കപ്പെട്ടവനാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രവാചക ശ്രേഷ്ഠരാണല്ലോ അധ്യാപക സമൂഹത്തിന്റെ റോള്‍മോഡലാവേണ്ടത്.


അധ്യാപക ക്ഷാമം, മുഅല്ലിംകളുടെ കൊഴിഞ്ഞുപോക്ക്, അധ്യാപന സമയക്കുറവ്, പഠിച്ചറിഞ്ഞ അറിവുകള്‍ക്കനുസൃതമായി പുതുതലമുറ പ്രായോഗിക ജീവിതത്തെ രൂപപ്പെടുത്താത്തത് തുടങ്ങി ഒട്ടനേകം സങ്കീര്‍ണതകള്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ ഗുണമേന്മക്കും ത്വരിതഗമനത്തിനും തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സമുദായത്തെ ഇത്തരമൊരു സാംസ്‌കാരിക ദുരന്തത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷത്തില്‍ ഒരു ദിവസം മുഅല്ലിം ദിനമായി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ആചരിച്ചുവരുന്നത്. രൂക്ഷമായ സാമ്പത്തിക പാരാധീനതകള്‍ മൂലമുള്ള മുഅല്ലിമീങ്ങളുടെ കൊഴിഞ്ഞുപോക്കിന് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടനുബന്ധിച്ച് നടക്കുന്നു.


അസംഘടിതത്വവും അരാജകത്വവും രൂക്ഷമായ പുതുതലമുറയെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടുകയെന്നതാണ് മുഅല്ലിം ഡെ നല്‍കുന്ന സന്ദേശം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുക വഴി വിദ്യാര്‍ഥികളെ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുമ്പോള്‍ മദ്‌റസകളില്‍ ഈ സംവിധാനം അന്യമാണ്. ഇത്തരം സമ്പര്‍ക്കമില്ലായ്മ മൂലം കുട്ടികള്‍ ദുഷിച്ചുപോവാന്‍ സാധ്യതകളേറെയാണെന്ന് മനസ്സിലാക്കി രക്ഷാകര്‍തൃ സമൂഹത്തിന് മദ്‌റസയും അധ്യാപകരുമായി ബന്ധമുണ്ടാക്കാനും ആശയ വിനിമയങ്ങള്‍ നടത്താനും സന്ദര്‍ഭങ്ങളുണ്ടാക്കി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ ചരിത്രമോ പാരമ്പര്യ വിശേഷങ്ങളോ തിരിച്ചറിയാത്ത, ഭൗതികലബ്ധി മാത്രം ലക്ഷ്യംവയ്ക്കുന്ന സമുദായത്തിലെ ആധുനിക പൗരവിഭാഗങ്ങളെ ജ്ഞാന പാരമ്പര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനും മതവിദ്യാഭ്യാസ വ്യാപനത്തിനും പുരോഗതിക്കുമാവശ്യമായ നൂതന സൗകര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാനും മുഅല്ലിം ഡേയില്‍ സമയം കണ്ടെത്തണം.


ഇത്തരം ആശയങ്ങളെ പ്രയോഗ പഥത്തിലെത്തിക്കുന്നതിനു മുന്നില്‍ നില്‍ക്കേണ്ടത് മദ്റസാ ഉസ്താദുമാരെന്ന വലിയ സമൂഹമാണ്. എന്നാല്‍ മതവിദ്യാഭ്യാസത്തോടു സമൂഹം കാണിക്കുന്നതിലേറെ രൂക്ഷമായ അവഗണനയാണ് ഇന്ന് ചില മാനേജ്മെന്റുകളില്‍നിന്നു മുഅല്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അംഗബലത്തില്‍ വളരെയേറെ ഉണ്ടായിട്ടും സമരപ്രഖ്യാപനങ്ങളോ പ്രതിഷേധപ്രകടനങ്ങളോ ഇല്ലാതെ അവര്‍ തലമുറകള്‍ക്ക് മതവിദ്യയുടെ പ്രകാശം തെളിച്ചുകൊടുക്കുന്നു. അതു മുഖവിലക്കെടുത്തും പരിഗണിച്ചും മുഅല്ലിം സമൂഹത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുത്ത് മഹല്ലിന്റെ ഔന്നത്യത്തിനും സാമുദായിക പുരോഗതിക്കും വിശിഷ്യ വിദ്യാര്‍ഥികളുടെ നാനോന്മുഖ നന്മക്കും വിനിയോഗിക്കാനുതകുന്ന നയനിലപാടുകള്‍ മുഅല്ലിം ദിനത്തില്‍ രൂപീകൃതമാവുകയും അവ നടപ്പിലക്കാന്‍ മാനേജ്മെന്റ് സജീവമായി രംഗത്തിറങ്ങുകയും വേണം. മുഅല്ലിം ഡേ സംബന്ധമായ ജുമുഅ പ്രഭാഷണം നാളെ പള്ളികളിൽ നടക്കും.


മദ്റസാ സംവിധാനങ്ങളുടെ നെടുംതൂണായ അധ്യാപകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള ധനശേഖരണം കൂടി ജൂലൈ 16നു ഞായറാഴ്ച നടത്തുന്ന മുഅല്ലിം ഡേയിലൂടെ ലക്ഷ്യമാക്കുന്നു. അധ്യാപകരുടെ ആശങ്കകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ന്യായമായ രീതിയില്‍ അവക്ക് പരിഹാരം കാണുക, സമൂഹത്തിന് തിരിച്ചിങ്ങോട്ടുള്ള പരാതികളും അഭിപ്രായങ്ങളും അര്‍ഹമായ രീതിയില്‍ പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

നാളിതുവരെ കാത്തുപോന്ന പാരമ്പര്യ രീതികളെ, വിശിഷ്യ മദ്റസാ സംസ്‌കാരത്തെപ്പറ്റി അല്‍പജ്ഞാനികളോ അജ്ഞരോ ആയ പുതുതലമുറക്ക് അത്തരം വിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ച് അജയ്യമായ പ്രയാണത്തിന് പുതിയ ശക്തി പകരാന്‍ മുഅല്ലിം ഡെയിലൂടെ നമുക്കാവണം.
'നിങ്ങള്‍ പ്രവര്‍ത്തിക്കുക; അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതാണ്'(അത്തൗബ 105).

(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡൻ്റാണ് ലേഖകൻ)

Content Highlights:today's article about muallim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  12 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  12 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  13 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  13 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  14 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago