HOME
DETAILS

കാലാവധി കഴിഞ്ഞ 277 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് കുവൈത്ത്

  
backup
July 13 2023 | 06:07 AM

277-ton-food-items-seized-and-destroyed-in-kuwait

കാലാവധി കഴിഞ്ഞ 277 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞതിനെ തുടർന്ന് കേടുവന്നതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ 277 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഈ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാല് മാസ കാലയളവിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) ഫർവാനിയ പരിശോധനാ വിഭാഗം നശിപ്പിച്ചത്.

ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഡിപ്പാർട്ട്‌മെന്റ് ചില സെൻട്രൽ മാർക്കറ്റുകളിൽ പരിശോധന നടത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ചില ഭക്ഷ്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചില സ്ഥാപനങ്ങളെ തുടർച്ചയായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷയും ഉപയോഗ ക്ഷമതയും ഉറപ്പാക്കുന്നതിന് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധനകൾ തുടരുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മിഷാൽ അൽ-സൗബി പറഞ്ഞു. എല്ലാ ഗവർണറേറ്റുകളിലും സെൻട്രൽ മാർക്കറ്റുകളിലും ഉൾപ്പടെ പരിശോധനകൾ തുടരും.

ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെയും ജോലിക്കെടുക്കരുതെന്നും ഭക്ഷണത്തിന്റെ കാര്യത്തിലുള്ള നിർദേശങ്ങൾ പിന്തുടരുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൂപ്പർവൈസറി റോൾ സജീവമാക്കണമെന്ന് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സത്താം അൽ ജലാൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago