സ്മാര്‍ട്ട് ഫോണ്‍ വേണമെന്നില്ല; ട്രയിനിന്റെ റണ്ണിങ് സ്റ്റാറ്റസറിയാം ഈസിയായി
സ്മാര്‍ട്ട് ഫോണ്‍ വേണമെന്നില്ല; ട്രയിനിന്റെ റണ്ണിങ് സ്റ്റാറ്റസറിയാം
ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രക്കായി തെരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. പലപ്പോഴും ദീര്‍ഘ ദൂര യാത്രകള്‍ക്കുള്‍പ്പെടെ ട്രെയിനുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളത്. പലപ്പോഴും ട്രെയിനിന്റെ കൃത്യ സമയം തീരുമാനിച്ചായിരിക്കും നമ്മള്‍ വീട്ടില്‍ നിന്നും ഇറങ്ങാറുളളത്. ഓടിപ്പിടിച്ച് ട്രെയിന്‍ കേറാനായി പോകുന്നതിന് മുന്‍പേ ട്രെയിന്‍ എവിടെയെത്തിയെന്ന് നോക്കിയാല്‍ പിന്നെ അതനുസരിച്ച് ധൃതിപ്പെട്ടാല്‍ പോരെ..
വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പേ ട്രെയിനിന്റെ റിയല്‍ ടൈം ഇന്‍ഫര്‍മേഷന്‍ പരിശോധിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരോട് നിര്‍ദേശിക്കുന്നുണ്ട്.
ട്രെയിനിന്റെ റണ്ണിങ് സ്റ്റാറ്റസറിയാന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണമെന്നില്ല. സാധാരണ കീപാഡ് ഫോണിലും സ്റ്റാറ്റസറിയാം ഹെല്‍പ് ലൈന്‍ നമ്പര്‍ വഴി. 139 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് ട്രെയിനുകളുടെ സ്റ്റാറ്റസ് അറിയാനാകും. അന്വേഷണങ്ങള്‍ക്കായി ഈ നമ്പറില്‍ വിളിച്ച് 2 അമര്‍ത്തണം. സബ് മെനുവില്‍ നിങ്ങളുടെ ട്രെയിന്‍ സ്റ്റാറ്റസ് വിവരങ്ങള്‍ ലഭിക്കും. ഈ ഹെല്‍പ്പ് ലൈന്‍ 139 പന്ത്രണ്ട് ഭാഷകളില്‍ ലഭ്യമാണ്. ഇത് IVRS (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ളതാണ്.
സ്മാര്‍ട്ട്് ഫോണ്‍ വഴി സ്റ്റാറ്റസ് അറിയാന്‍
- NTES മൊബൈല്‍ ആപ്ലിക്കേഷന്‍ Android, iOS ഫോര്‍മാറ്റില്‍ ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ ആദ്യം അത് ഇന്‍സ്റ്റാള്‍ ചെയ്യുക.
- ആപ്പ് തുറന്ന് Spot Your Train മെനു സെലക്ട് ചെയ്യുക.
- നിങ്ങളുടെ ട്രെയിന്‍ നമ്പര്‍ അല്ലെങ്കില്‍ ട്രെയിന്‍ നെയിം നല്‍കുക.
- ഇപ്പോള്‍ ട്രെയിനിന്റെ റണ്ണിംഗ് സ്റ്റാറ്റസ് നിങ്ങള്‍ക്ക് അറിയാനാകും. ഇത് കൂടാതെ നിങ്ങള്‍ക്ക് ട്രെയിന്‍ കേറേണ്ട സ്റ്റേഷനില്‍ എപ്പോള്‍ ട്രെയിന്‍ വരുമെന്നും ആപ്പ് പറഞ്ഞു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."