അപ്പീല്‍ തള്ളി; റഷ്യ പാരാലിംപിക്സിനില്ല
ലൊസേന്‍: പാരാലിംപിക്സില്‍ നിന്നു വിലക്കിയ അന്താരാഷ്ട്ര പാരാലിംപിക് കമ്മിറ്റിയുടെ നടപടിക്കെതിരേ റഷ്യ നല്കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി. വ്യാപകമായ ഉത്തേജക ഉപയോഗത്തെ തുടര്‍ന്നായിരുന്നു റഷ്യന്‍ താരങ്ങളെ പാരാലിംപിക്സില്‍ നിന്നു വിലക്കിയത്. ഉത്തേജക മരുന്നുപയോഗം നടന്നില്ലെന്ന് തെളിയിക്കാന്‍ റഷ്യക്കായില്ലെന്ന് കോടതി വ്യക്തമാക്കി.
റഷ്യക്കെതിരേ അന്താരാഷ്ട്ര പാരാലിംപിക് സമര്‍പ്പിച്ച തെളിവുകള്‍ കൃത്യമാണ്. ഇതിനെതിരായിട്ടുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ റഷ്യക്കായിട്ടില്ല. ഇക്കാരണത്താല്‍ പാരാലിംപിക്സില്‍ നിന്നു വിലക്കാനുള്ള നടപടി അംഗീകരിക്കുന്നുവെന്നു കോടതി വ്യക്തമാക്കി. അതേസമയം കായിക കോടതിയുടെ വിധിയും പ്രതികൂലമായ സാഹചര്യത്തില്‍ റഷ്യക്ക് പാരാലിംപിക്സില്‍ മത്സരിക്കാനാവില്ല. നേരത്തെ റിയോ ഒളിംപിക്സില്‍ ഏറെ പ്രതീക്ഷ വച്ച പല താരങ്ങള്‍ക്കും മത്സരിക്കാന്‍ സാധിക്കാതിരുന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."