ആഡംബര കാർ ശേഖരത്തിലേക്ക് പുത്തൻ അതിഥിയെ ചേർത്ത് ദുബൈ പൊലിസ്
ആഡംബര കാർ ശേഖരത്തിലേക്ക് പുത്തൻ അതിഥിയെ ചേർത്ത് ദുബൈ പൊലിസ്
ദുബൈ: ദുബൈ പൊലിസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തി. ബെന്റ്‌ലിയുടെ ജിടി വി8 എന്ന മോഡൽ കാറാണ് എത്തിയത്. കാറുകളുടെ വൈവിധ്യത്തിലും ആഡംബരത്തിലും ദുബൈ പൊലിസിനെ വെല്ലാൻ മറ്റൊരു സേന ലോകത്തിലില്ലെന്ന കാര്യം ഒരിക്കൽ കൂടി തെളിയിക്കുകയാണ് രാജ്യം.
3.9 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത്തിലേക്ക് എത്താൻ സാധിക്കുമെന്നതാണ് ദുബൈ പൊലിസിനെ ബെന്റ്‌ലിയുടെ ജിടി വി8 ലേക്ക് ആകർഷിച്ചത്. എട്ട് സിലിണ്ടർ എൻജിനോടു കൂടിയ വാഹനത്തിന് 542 കുതിരശക്തിയുണ്ട്. ഇന്ത്യൻ വിപണിയിൽ അഞ്ച് കോടിയോളം വിലയുള്ള വാഹനമാണിത്.
പൊലിസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ബെന്റ്ലിയുടെ യു.എ.ഇ വിതരണക്കാരായ അൽ ഹബ്ത്തൂർ മോട്ടോഴ്സ് ആണ് ആവശ്യങ്ങൾക്ക് അനുസരിച്ചു കാർ രൂപപ്പെടുത്തി നൽകിയത്.
റോൾസ് റോയിസ്, ലാൻഡ് ക്രൂയിസർ, മെഴ്സിഡീസ്, ബിഎംഡബ്ല്യു, ഹോങ്ഖി എച്ച്എസ്9 തുടങ്ങി വമ്പൻ കാറുകളുടെ നീണ്ടനിര തന്നെ നിലവിൽ ദുബൈ പൊലിസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."