ഒരു ദിവസം 36 ലക്ഷം രൂപക്ക് ജോലിയെടുക്കുന്ന തമിഴന്‍; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തിയെ പരിചയപ്പെടാം
ഒരു ദിവസം 36 ലക്ഷം രൂപക്ക് ജോലിയെടുക്കുന്ന തമിഴന്‍; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തിയെ പരിചയപ്പെടാം
സാധാരണക്കാരനായ ഒരാള്‍ക്ക് ഒരു മാസം ജോലിയെടുത്താല്‍ എത്ര രൂപ ശമ്പളം കിട്ടും. സാധാരണയായി പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് ഐ.ടി മേഖലകളില്‍ ജോലിയെടുക്കുന്ന ആളുകളാണെങ്കില്‍ ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരെയും നമ്മള്‍ കാണാറുണ്ട്. പക്ഷെ ഒരൊറ്റ ദിവസം 36 ലക്ഷം രൂപ ശമ്പളമായി വാങ്ങിക്കുന്ന ഒരാള്‍ നമുക്കിടയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? സംഗതി സത്യമാണ്.
പറഞ്ഞ് വരുന്നത് തമിഴ്‌നാട്ടുകാരനായ സി. വിജയ കുമാറിനെക്കുറിച്ചാണ്. എച്.സി.എല്‍ ടെക് കമ്പനിയുടെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഇദ്ദേഹത്തിന് 36 ലക്ഷം രൂപയാണ് ഒരു ദിവസം ശമ്പളയിനത്തില്‍ കമ്പനി നല്‍കുന്നത്.
പ്രമുഖ ഐ.ടി കമ്പനിയുടെ മേധാവിയായി തുടരുന്ന ഇദ്ദേഹം രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടിയുടെയോ, ഐ.ഐ.എമ്മിന്റെയോ പിന്‍ബലമില്ലാതെയാണ് ഇത്ര വലിയ നേട്ടത്തിലേക്കെത്തിയത്.
എച്ച്.സി.എല്ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ദീര്‍ഘകാല ഇന്‍സന്റീവ് ഉള്‍പ്പെടെ 16.52 മില്യണ്‍ ഡോളറാണ് കമ്പനി ഇദ്ദേഹത്തിന് നല്‍കിയത്. അതായത് ഏകദേശം 131.08 കോടി ഇന്ത്യന്‍ രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടിസ്ഥാന ശമ്പളമായി 2 മില്യണ്‍ യു.എസ് ഡോളറാണ് ഇദ്ദേഹം കൈപ്പറ്റിയത്. കൂട്ടത്തില്‍ വേരിയബിള്‍ പേ ഇനത്തില്‍ നല്‍കിയ 2 മില്യണ്‍ ഡോളറടക്കം 4.13 മില്യണ്‍ ഡോളറാണ് ടോട്ടല്‍ ശമ്പളമായി നല്‍കിയത്.
1994 ലാണ് വിജയ കുമാര്‍ എച്ച്.സി.എല്‍ കമ്പനിയുടെ ഭാഗമാവുന്നത്. പിന്നീട് വിവിധ തസ്തികകളില്‍ ജോലി ചെയ്തതിന് ശേഷമാണ് 2022ല്‍ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തെത്തിയത്. കമ്പനി സ്ഥാപകന്‍ ശിവ് നാടാര്‍ സി.ഇ.ഒ, എം.ഡി സ്ഥാനങ്ങള്‍ രാജി വെച്ചതിന് ശേഷമാണ് വിജയ കുമാര്‍ കമ്പനിയുടെ തലപ്പത്തെത്തിയത്.
തമിഴ്‌നാട്ടിലെ ഊട്ടിയിലെ ലോറന്‍സ് സ്‌കൂളില്‍ നിന്ന് പ്രാദമിക പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പി.എസ്.ജി കോളേജില്‍ നിന്നാണ് ഇലക്ട്രോണിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. നിലവില്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."