ട്വിറ്റര്‍ ഉപയോക്താവാണോ? എങ്കില്‍ പണം സമ്പാദിക്കാം.. കൂടുതലറിയാം
ട്വിറ്റര്‍ ഉപയോക്താവാണോ? എങ്കില്‍ പണം സമ്പാദിക്കാം.. കൂടുതലറിയാം
ട്വിറ്റര്‍ ഉപയോക്താവാണോ എങ്കിലിതാ നിങ്ങള്‍ക്ക് പണം സമ്പാദിക്കാം ട്വീറ്റുവഴി.ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്രോഗ്രാം വിപുലികരിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പരസ്യവരുമാനം നല്‍കുക.
ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമുണ്ടാകും. പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം.
പരസ്യ വരുമാനം പങ്കിടലിനും ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമായി സ്വതന്ത്രമായി സൈന്‍ അപ്പ് ചെയ്യാനുള്ള സൗകര്യം ക്രിയേറ്റേഴ്‌സിന് ഉണ്ടാകും. ക്രിയേറ്ററിന്റെ പരസ്യ വരുമാനം പങ്കിടല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായി വ്യക്തികള്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുകയോ അല്ലെങ്കില്‍ വെരിഫൈഡ് ഓര്‍ഗനൈസേഷനുകളോ ആയിരിക്കണം. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഓരോ പോസ്റ്റുകള്‍ക്കും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകള്‍ എങ്കിലും ഉണ്ടായിരിക്കണം.
അപേക്ഷകര്‍ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് എന്ന് ട്വിറ്റര്‍ വിളിക്കുന്ന കര്‍ശനമായ മാനുഷിക അവലോകന പ്രക്രിയയും പൂര്‍ത്തിയാക്കിയിരിക്കണം. ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്ലാറ്റ്‌ഫോമിന്റെ ആവാസവ്യവസ്ഥയ്ക്ക് ക്രിയാത്മകമായി സംഭാവന നല്‍കുകയും ചെയ്യുന്ന ക്രിയേറ്റേഴ്‌സിന് മാത്രമേ വരുമാനം പങ്കിടല്‍ അവസരത്തിന്റെ ഭാഗമാകാനാകൂ.
അതിനു ശേഷം ഒരു സ്‌ട്രൈപ്പ് അക്കൗണ്ട് റെഡിയാക്കണം. പേഔട്ടുകള്‍ സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് നിര്‍ണായകമാണ്. ഇതിനകം ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷനുകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്നും പ്രൊഫൈലും ടുഫാക്ടര്‍ ഓതന്റിഫിക്കേഷനും ആക്ടീവായിരിക്കുമെന്നും കുറഞ്ഞത് 500 ഫോളോവേഴ്‌സ് എങ്കിലുമുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
ഉപയോക്താക്കള്‍ക്ക് Twitterന്റെ FAQ പേജില്‍ 'ക്രിയേറ്റര്‍ പരസ്യ വരുമാന പങ്കിടലിനായി' എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റര്‍ ഇതുവരെ ഒരു ആപ്ലിക്കേഷന്‍ പ്രോസസ്സ് ആരംഭിച്ചിട്ടില്ല. എന്നാല്‍ അതിനുള്ള പോര്‍ട്ടല്‍ ഏകദേശം 72 മണിക്കൂറിന് ശേഷം ആക്ടീവാകുമെന്നാണ് കമ്പനി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."