കഴിഞ്ഞ വർഷമുണ്ടായത് 341 മരണങ്ങൾ; യുഎഇയിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ്
കഴിഞ്ഞ വർഷമുണ്ടായത് 341 മരണങ്ങൾ; യുഎഇയിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവ്
ദുബൈ: യുഎഇയിൽ റോഡ് അപകടങ്ങളിലുണ്ടാകുന്ന മരണങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം യുഎഇ റോഡുകളിൽ 343 മരണങ്ങളാണ് ഉണ്ടായത്. 2021-ൽ 381 വാഹനപകടങ്ങൾ ഉണ്ടായിരുന്നതാണ് പത്ത് ശതമാനത്തോളം കുറഞ്ഞത്. ഓരോ വർഷവും യുഎഇയിലെ അപകട മരണനിരക്ക് കുറഞ്ഞ് വരികയാണ്.
2008 ൽ ആയിരത്തിലേറെ പേർ വാഹനാപടകങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഘട്ടം ഘട്ടമായി കുറച്ച്കൊണ്ടുവരാൻ യുഎഇക്ക് ആയത്. 2018 ൽ 1072 പേർ കൊല്ലപ്പെട്ടിരുന്നയിടത്ത് നിന്നാണ് 2022 ൽ 343 പേർ ആയി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത്. 15 വർഷമാണ് ഇതിനായി യുഎഇ ചെലവഴിച്ചത്. 15 വർഷത്തിനിടെ റോഡപകട മരണങ്ങളിൽ 68 ശതമാനം കുറവുണ്ടായി
എന്നാൽ ആഭ്യന്തര മന്ത്രാലയം (MOI) അടുത്തിടെ പുറത്തിറക്കിയ ഓപ്പൺ ഡാറ്റ പറയുന്നത്, പരിക്കുകളുടെയും വലിയ ട്രാഫിക് അപകടങ്ങളുടെയും എണ്ണം കഴിഞ്ഞ വർഷം വർദ്ധിച്ചു. കഴിഞ്ഞ വർഷം, റോഡപകടങ്ങളിൽ 5,045 പേർക്ക് പരിക്കേറ്റു. 2021 ലെ 4,377 പരിക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വലിയ അപകടങ്ങളും 13 ശതമാനം വർദ്ധിച്ചു - 2022 ൽ 3,945 പേരാണ് വലിയ അപകടങ്ങളിൽ പെട്ടത്. കഴിഞ്ഞ വർഷം ഇത് 3,488 ആയിരുന്നു.
30 വയസ്സിന് താഴെയുള്ളവരാണ് ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെടുന്നത്. ആകെയുണ്ടായ മരണങ്ങളിൽ 41 ശതമാനവും പരിക്കേറ്റവരിൽ 53 ശതമാനവും യുവാക്കളാണ്.
അശ്രദ്ധമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള വ്യതിചലനം, നിരോധിത വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുക, നിയമലംഘനം എന്നിവയാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ആകെയുണ്ടാകുന്ന മരണങ്ങളുടെ 65 ശതമാനവും പരിക്കുകളുടെ 57 ശതമാനവും ഈ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."