വാട്സാപ്പിനേയും ഇന്‍സ്റ്റഗ്രാമിനേയും വെല്ലുന്ന ഫീച്ചറുമായി ടെലഗ്രാം
വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകളില്‍ സ്റ്റോറികള്‍ പങ്കുവെക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെയധികമാണ്. മികച്ച സ്റ്റോറികള്‍ പങ്ക് വെക്കുന്നതിനായി മാത്രം ഇന്‍സ്റ്റഗ്രാം പോലുളള ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.എന്നാല്‍ മെസേജിങ് ആപ്ലിക്കേഷനുകളിലെ അതികായരില്‍ ഉള്‍പ്പെടുന്ന ടെലഗ്രാമും തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സ്റ്റോറികള്‍ പങ്കുവെക്കാന്‍ കഴിയുന്ന തരത്തിലുളള പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍.
പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ടെലഗ്രാമില്‍ സ്റ്റോറി പങ്ക് വെക്കാനുളള അവസരം ലഭ്യമാവുക. ആപ്പിന്റെ ഐ.ഒ.എസ്, ഡെസ്ക്ക്ടോപ്പ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.ടെലഗ്രാം സ്ക്രീനിന്റെ മുകളില്‍ ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക. ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് എന്നിവ സ്റ്റോറീസില്‍ പങ്കുവെക്കാം 6 മണിക്കൂര്‍, 12 മണിക്കൂര്‍, 14 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ സമയ പരിധിയും നിശ്ചയിക്കാം.
അല്ലെങ്കില്‍ സ്ഥിരമായും സ്റ്റോറീസ് നിലനിര്‍ത്താം. ആരെല്ലാം സ്റ്റോറീസ് കാണണം എന്ന് ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം.ഡ്യുവല്‍ ക്യാമറ സംവിധാനവും സ്റ്റോറീസ് പിന്തുണയ്ക്കും. ഇതുവഴി സെല്‍ഫി ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകര്‍ത്താനും അവ പങ്കുവെക്കാനും സാധിക്കും.
പ്രീമിയം ഉപഭോക്താക്കള്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍, പോളുകള്‍, ക്വിസുകള്‍ എന്നിവയും സ്റ്റോറീസ് ആയി പങ്കുവെക്കാം.മാര്‍ക്കറ്റില്‍ ആപ്പിന്റെ എതിരാളികളായ മറ്റെല്ലാ പ്ലാറ്റ്ഫോമുകളേയും പിന്നിലാക്കുന്ന തരത്തില്‍ സ്റ്റോറീസ് ഓപ്ഷന് അവതരിപ്പിക്കുന്നതോടെ ടെലഗ്രാം കൂടുതല്‍ ഉപഭോക്താക്കള്‍ക്കിടയിലേക്ക് എത്തിപ്പെടും എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.
Content Highlights:telegram announce new story feature
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."