HOME
DETAILS

ഇനി സഊദിയിലേക്ക് എളുപ്പത്തിൽ പറക്കാം; ടൂറിസം മെച്ചപ്പെടുത്താൻ ഇൻസ്റ്റന്റ് ഇ-വിസ അവതരിപ്പിച്ച് രാജ്യം

  
backup
July 23 2023 | 05:07 AM

saudi-announced-instant-e-visa-for-tourists

ഇനി സഊദിയിലേക്ക് എളുപ്പത്തിൽ പറക്കാം; ടൂറിസം മെച്ചപ്പെടുത്താൻ ഇൻസ്റ്റന്റ് ഇ-വിസ അവതരിപ്പിച്ച് രാജ്യം

റിയാദ്: വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് നടത്തി സഊദി അറേബ്യ. ലോകമെമ്പാടുമുള്ള പ്രധാന പ്രദേശങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് സഊദി ഭരണകൂടം പുതിയ തൽക്ഷണ ഇ-വിസ (Instant e-Visa) ഓപ്ഷനുകൾ പ്രഖ്യാപിച്ചു. വിസ അപേക്ഷാ പ്രക്രിയ വളരെ ലളിതമാക്കാ നാണ് സഊദി തീരുമാനം.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി, യോഗ്യരായ സന്ദർശകർക്ക് സഊദി അറേബ്യയിൽ ടൂറിസ്റ്റായി എത്താൻ ഇപ്പോൾ അനായാസമായി ടൂറിസ്റ്റ് ഇ-വിസകൾ നേടാനാകും. യു.കെ, യു.എ.സ്, ഷെങ്കൻ വിസകൾ കൈവശമുള്ള യാത്രക്കാർക്കും കൂടാതെ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ സ്ഥിര താമസക്കാർക്കും ഇനി എളുപ്പത്തിൽ പുതിയ തൽക്ഷണ ഇ-വിസ പ്രോഗ്രാം വഴി സഊദിയിലെത്താം.

വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ അനുഭവം നൽകാനുള്ള സഊദി അറേബ്യയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം. കഴിഞ്ഞ വർഷം, സാധുതയുള്ള യു.എസ്, യു.കെ, ഷെങ്കൻ വിസകൾ ഉള്ളവർക്കും കൂടാതെ ഏതെങ്കിലും ഇ.യു രാജ്യങ്ങളിലെ സ്ഥിര താമസക്കാർക്കും വിസ ഓൺ അറൈവൽ നൽകിയിരുന്നു. കൂടാതെ, ജിസിസിയിലെ (ഗൾഫ് സഹകരണ കൗൺസിൽ) താമസക്കാർക്ക് ഇ-വിസയും നൽകിയിരുന്നു.

ഇതിന് പുറമെ സ്റ്റോപ്പ് ഓവർ വിസയും അനുവദിച്ചിരുന്നു. സൗദിയ, ഫ്ലൈനാസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്. ഇത് സന്ദർശകർക്ക് രാജ്യത്ത് 96 മണിക്കൂർ വരെ യാതൊരു വിസയുമില്ലാതെ നിൽക്കാൻ അനുവദിച്ചിരുന്നു.

യാത്രക്കാർക്ക് പ്രവേശനക്ഷമതയും കണക്റ്റിവിറ്റിയും വർധിപ്പിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്. 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് നിലവിൽ നടത്തുന്ന നയങ്ങളെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

2019-ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി തുറന്നതുമുതൽ, സഊദി അറേബ്യ ലോകമെമ്പാടും അതിവേഗം വളരുന്ന ടൂറിസം വിപണികളിലൊന്നായി മാറിയിരുന്നു. 2022-ൽ 93.5 ദശലക്ഷം സന്ദർശകരാണ് രാജ്യത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago