ഏക സിവില്‍കോഡ്: മുസ്ലിം കോര്‍ഡിനേഷന്റെ സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം
ഏക സിവില്‍കോഡ്: മുസ്ലിം കോര്‍ഡിനേഷന്റെ സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം. സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്ലിം കോര്‍ഡിനേഷന്‍. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയര്മാന്.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും സലാം പറഞ്ഞു. പുതുപ്പള്ളി കോണ്‍ഗ്രസിന്റെ സീറ്റാണ്. ആരെ മത്സരിപ്പിച്ചാലും ലീഗ് പിന്തുണക്കും. സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കരുതെന്ന കെ.പി.സി.സി അധ്യക്ഷന്റെ നിലപാടില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."