താമരശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
താമരശ്ശേരിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന ജലീലിന്റെ മക്കളായ ആജില്‍(11), ഹാദിര്‍ (7) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ തൊട്ടടുത്ത വീട്ടിലെ ട്യൂഷന് പോയ വിദ്യാര്‍ഥികളെ കാണാതെ തന്നെ തുടര്‍ന്ന് മാതാവ് നടത്തിയ തിരച്ചിലില്‍ സമീപവാസിയായ എം ടി അബ്ദുറഹിമാനിന്റെ വീട്ടുവളപ്പില്‍ എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്യൂഷന് പോയ ആജിലും ഹാദിറും കളിക്കാനായി വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് പറമ്പില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."