യുഎഇയിൽ ഇന്ന് ചൂടിന് നേരിയ ആശ്വാസം; പൊടിക്കാറ്റിന് സാധ്യത
യുഎഇയിൽ ഇന്ന് ചൂടിന് നേരിയ ആശ്വാസം; പൊടിക്കാറ്റിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്ന് ചൂടിന് നേരിയ ആശ്വാസം. അബുദാബിയിൽ ഇന്ന് പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബൈയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തിങ്കളാഴ്ചത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലപ്പോൾ പൊടി നിറഞ്ഞതായിരിക്കുമെന്നും യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് അന്തരീക്ഷത്തിൽ 75% മുതൽ 60% വരെ ഈർപ്പമുണ്ടാകും. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ചില മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നുള്ള കാറ്റ് നേരിയതോതിൽ നിന്ന് മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ പൊടി കാറ്റുണ്ടായേക്കും.
അറേബ്യൻ ഗൾഫിലെ തിരമാലകൾ ഇന്ന് നേരിയതായിരിക്കും. ഒമാൻ കടലിൽ, തിരമാലകൾ നേരിയതോ ഇടത്തരമോ ആയിരിക്കും. രണ്ട് കടലിലും വേലിയേറ്റമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."