വനിത വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി സ്‌ക്കൂള്‍ ക്ലാസ് മുറിയിലേക്ക് പറിച്ചുനട്ടു
കുന്നംകുളം: സര്‍ക്കാര്‍ വനിത വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി സ്‌ക്കൂള്‍ ക്ലാസ് മുറിയിലേക്ക് പറിച്ചു നട്ടു. സുരക്ഷകളേതുമില്ലാതെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലേക്ക് ഭയപാടു മൂലം കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു.
മുറ്റത്ത് അഭയമെന്ന പേരിലുള്ള സര്‍ക്കാര്‍ സംവിധാനം ഇവിടെ ഭയപാടുള്ള അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വനിത വിദ്യാലയത്തിനിള്ളില്‍ പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗനവാടി ശോചനീയമായിരുന്നെങ്കിലും അല്ലലില്ലാതെ നടന്നിരുന്നു. വിദ്യാലയത്തില്‍ ഒരു കോടി ചെലവിട്ട് പ്ലസ്ടു കെട്ടിടം നിര്‍മിക്കാനുള്ള സൗകര്യത്തിനായി ഈ കെട്ടിടം പൊളിച്ചു മാറ്റിയതോടെയാണ് ഇരുളടഞ്ഞ് തകര്‍ന്നു തുടങ്ങിയതിനെ തുടര്‍ന്ന് സ്‌ക്കൂള്‍ അധികൃതര്‍ ഉപേക്ഷിച്ച മുറിയിലേക്ക് അങ്കണവാടി മാറ്റി സ്ഥാപിച്ചത്, കേരളത്തിലെങ്ങും ശീതീകരിച്ച മാതൃകാ അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ ഇവിടെ ഒരു ഫാനുപോലുമില്ല. മുറിയിലേക്ക് താല്‍ക്കാലികമായെങ്കിലും വൈദ്യുതി നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതരാരും തയ്യാറുമില്ല. ഒറ്റ ക്ലാസ് റൂമിന്റെ ഓരത്ത് ഗ്യാസ് സിലണ്ടറുപയോഗിച്ച് ഭക്ഷണം പാകം ചെയ്യലും, കുട്ടികളുടെ പഠനവും ഉറക്കവുമെല്ലാം നടത്തണമെന്നതിനാല്‍ ഏത് നിമിഷവും എത്തിയേക്കാവുന്ന അപകടത്തെ ഭയന്നാണ് ഇവിടുത്തെ ജിവനക്കാര്‍ ജീവിക്കുന്നത്.
മുന്‍പുണ്ടായിരുന്ന അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ പുതിയ കെട്ടിടം നല്‍കുമെന്നായിരുന്നു ഉറപ്പ്, എന്നാല്‍ സ്ഥലം ഒഴിഞ്ഞു കൊടു ത്തതോടെ സ്ഥിതി മാറി. അങ്കണവാടിയുടെ നമ്പര്‍ സ്‌ക്കൂള്‍ മതില്‍ കെട്ടിടനകത്താണെന്നതിനാല്‍ പുതിയ കെട്ടിടം നല്‍കാനാകില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്. അങ്കണവാടി സ്‌ക്കൂളിന്റെ ഭാഗമല്ലാത്തതിനാല്‍ സഹായിക്കാന്‍ സ്‌ക്കൂളധികൃതര്‍ക്കും മനസില്ല.
വികലാംഗയായ അങ്കണവാടി ടീച്ചറും, ആയയും ഇതിനായി ഇനി മുട്ടാത്ത വാതിലുകളൊന്നുമില്ല. പരാതി നല്‍കി കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീഷിണിയാണെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെത്തിയ മന്ത്രിക്കും ഇവര്‍ ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
19ാം വാര്‍ഡിലെ 450 ല്‍പരം വീടുകള്‍ക്കായി ആകെയുള്ള അങ്കണവാടിയുടെ ഗതിയാണിത്. പുതിയ കെട്ടിടവും സ്ഥലവും നല്‍കുമെന്ന് അഞ്ച് വര്‍ഷത്തിലേറെയായി ഭരണ സമതി ഉറപ്പ് പറയുന്നുണ്ടെങ്കിലും ഇതിനായി ചില്ലികാശ് വകയിരുത്തിയിട്ടില്ലെന്നതാണ് വസ്ഥുത. കളിചിരികളുമായി അങ്കണവാടിയിലെത്തുന്ന കുട്ടികളുടെ ജീവന്‍ പണയം വെച്ചാണ് അങ്കണവാടി ഇവിടെ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."