HOME
DETAILS
MAL
സി.പി.എമ്മും ബി.ജെ.പിയും മരണത്തിന്റെ വ്യാപാരികള്‍: മുല്ലപ്പള്ളി
backup
August 23 2016 | 19:08 PM
തലശ്ശേരി. മരണത്തിന്റെ വ്യാപാരികളായ ഏതാനും സി.പി.എം-ബി.ജെ.പി നേതാക്കന്ള് കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാന് ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. ചില നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് കണ്ണൂരിനെ അക്രമത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്താന്‍ പാടില്ലെന്നാണ് സി.പി.എം പറയുന്നത്. മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മനസുവച്ചാല്‍ ഒരുനിമിഷം കൊണ്ടു കൊലപാതക രാഷട്രീയത്തിന് അറുതി വരുത്തുവാന്‍ കഴിയും. ആഭ്യന്തര വകപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ ഇതിന് മുന്‍കൈയെടുക്കണമെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."