മഴക്കാലമാണ്; ആരോഗ്യകാര്യത്തില്‍ അല്‍പം കരുതല്‍ വേണം, നനഞ്ഞ ഷൂസും രോഗം വരുത്തും
മഴക്കാലമാണ്; ആരോഗ്യകാര്യത്തില്‍ അല്‍പം കരുതല്‍ വേണം
മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. വ്യക്തി ശുചിത്യമില്ലെങ്കില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്ത് പൊതുവെ ദാഹം കുറവാണ് എങ്കിലും വെള്ളം കുടിക്കാന്‍ മറക്കരുത്. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലമാണ് ഒട്ടുമിക്ക ആളുകള്‍ക്കുമുള്ളത് അത്തരം സാഹചര്യം ഒഴിവാക്കി മഴക്കാലമായാലും ആവശ്യത്തിന് വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
വൈറല്‍ പനിയും അലര്‍ജി പ്രശ്‌നങ്ങളും മഴക്കാലത്ത് കൂടുതലാണ്. ഈ കാലാവസ്ഥയില്‍ വായുവില്‍ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കൂടുതലായി കാണാം. മഴക്കാല രോഗങ്ങളെ ചെറുത്തുനിര്‍ത്തുവാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം.
തെരുവോരത്ത് ചില്ലലമാരക്കുള്ളിലും തുറസ്സായിടത്തും എന്തെല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളാണ് കാണുക! അറിയാതെ വാങ്ങിക്കഴിക്കുമ്പോള്‍ ഹാനികരമായ നിരവധി സൂക്ഷാണുക്കള്‍ കൂടിയാണ് അകത്ത് ചെല്ലുക. മഴക്കാലത്താണ് ഇവ പെരുകുക. അതുകൊണ്ട് കഴിവതും വീട്ടിലുണ്ടാകുന്ന ആഹാരങ്ങള്‍ തന്നെ കഴിക്കാന്‍ ശ്രമിക്കുക.
കുളിക്കുന്ന വെള്ളത്തില്‍ അണുനാശിനി ചേര്‍ക്കുക പുറത്ത് നിന്ന് വരുമ്പോള്‍ നിങ്ങള്‍ കൂടെ കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് കൂടെയുണ്ടാവുക. അതുകൊണ്ടുതന്നെ ശരീരം ശുദ്ധിയാക്കുമ്പോള്‍ ഏതെങ്കിലും അണുനാശിനി ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.
വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഇസ്തിരി ഇട്ട ശേഷം ഉപയോഗിക്കണം വസ്ത്രങ്ങള്‍ ചെറുനനവോടെ തന്നെ ഈ സമയങ്ങളില്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്. നനഞ്ഞ തുണികള്‍ കൂട്ടിവെക്കുന്നതും സ്ഥിരമായതുകൊണ്ട് പൂപ്പല്‍ കയറാന്‍ സാധ്യത കൂടുതലാണ്. ഇത് ചര്‍മത്തിന് പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് ഉപയോഗിക്കുക.
ഷൂസ് നനഞ്ഞിരിക്കുകയാണെങ്കില്‍ നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. ഉണങ്ങാത്ത ഷൂസ് കാലുകള്‍ക്ക് ചര്‍മ പ്രശ്‌നങ്ങളുണ്ടാക്കും.
മഴ നനഞ്ഞാണെങ്കിലും ജോലി സ്ഥലത്ത് പോകാതിരിക്കാനാവില്ലല്ലോ. പക്ഷെ നനവോടെ എ.സി മുറികളില്‍ കയറുന്നതും ചര്‍മരോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. എപ്പോഴും ഒരു ടവല്‍ കയ്യില്‍ കരുതാന്‍ മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."