ഈ ഫോണുകളില്‍ ഇനി പ്ലേസ്‌റ്റോര്‍ ഉപയോഗിക്കാന്‍ പറ്റില്ല? നിങ്ങളുടെ ഫോണ്‍ ഇക്കൂട്ടത്തിലുണ്ടോ?
ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷിതമായി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് പ്ലേസ്‌റ്റോര്‍. മാല്‍വെയറുകളും വൈറസുകളും വ്യാപകമായ ടെക്ക് ലോകത്ത് ഉപയോഗപ്രദമായ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നെറ്റിസണ്‍സിനെ സഹായിക്കുന്ന പ്ലേസ്‌റ്റോര്‍ ഇനി മുതല്‍ ചില ഫോണുകളില്‍ ലഭ്യമാകില്ല എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പഴയ ആന്‍ഡ്രോയിഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്ന് പ്ലേസ്‌റ്റോര്‍ ഉപയോഗിക്കുന്നത് തടയാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ ആന്‍ഡ്രോയിഡിന്റെ 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് പ്ലേസ്‌റ്റോറിന്റെ സപ്പോര്‍ട്ട് ഗൂഗിള്‍ തടയുന്നത്. കണക്കുകള്‍ പ്രകാരം മൊത്തം ആന്‍ഡ്രോയിഡ് ഫോണിന്റെ ഏകദേശം ഒരു ശതമാനം ഇപ്പോഴും 2013ല്‍ പുറത്തിറങ്ങിയ കിറ്റ്കാറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫോണുകളില്‍ ഒന്നും ഇനി മുതല്‍ പ്ലേസ്‌റ്റോര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. നേരത്തെ തന്നെ കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്നത് വാട്‌സാപ്പ് അവസാനിപ്പിച്ചിരുന്നു. നിങ്ങള്‍ കിറ്റ്കാറ്റ് 4.4 ഡിവൈസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പ്ലേസ്‌റ്റോര്‍ ഉപയോഗിക്കാനും മറ്റും ഇനി നിങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ തന്നെ മറ്റ് വേര്‍ഷനുകളിലേക്ക് സ്വിച്ച് ചെയ്യേണ്ടതാണ്.
Content Highlights:google dropping playstore support in 4 4 kitkat version
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."