പി.എസ്.ജിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ അല്‍ ഹിലാല്‍; ക്ലബ്ബ് നോട്ടമിട്ട താരത്തെ റാഞ്ചാന്‍ സഊദി ക്ലബ്ബും
യൂറോപ്യന്‍ ലീഗുകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി സഊദി പ്രോ ലീഗ് തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ്. പണം വാരിയെറിഞ്ഞ് കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചതിന് പിന്നാലെ മറ്റ് സഊദി ക്ലബ്ബുകളും യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന നിരവധി താരങ്ങളെ റാഞ്ചിയിരുന്നു.ഇപ്പോള്‍ എംബാപ്പെയെ സൈന്‍ ചെയ്യാനൊരുങ്ങുന്നതിന് പിന്നാലെ ക്ലബ്ബ് നോട്ടമിട്ട മറ്റൊരു സൂപ്പര്‍ താരത്തെ കൂടി തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ് സഊദി ക്ലബ്ബായ അല്‍ ഹിലാല്‍ എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.
നപ്പോളിയെ സിരി എ കിരൂടം ചൂടിക്കുന്നതില്‍ ശ്രേദ്ധേയമായ പങ്കുവഹിച്ച നൈജീരിയന്‍ താരം വിക്ടര്‍ ഒഷിമെനെ അല്‍ ഹിലാല്‍ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പി.എസ്.ജിയുടെ റഡാറിലെ ടോപ്പ് ലിസ്റ്റിലുളള താരമാണ് ഒഷിമന്‍.
സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ലോയ്ക്ക് ടാന്‍സിയാണ് അല്‍ ഹിലാല്‍ ഒഷിമനെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
എംബാപ്പെയെ പ്രതിവര്‍ഷം 776 മില്യണ്‍ യൂറോക്ക് സൈന്‍ ചെയ്യാനൊരുങ്ങുന്നതിന് പിന്നാലെയാണ് ഒഷിമനെയും അല്‍ ഹിലാല്‍ നോട്ടമിടുന്നത്. എന്നാല്‍ ലോകഫുട്‌ബോളിലെ നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ റോളിലേക്ക് ഉയര്‍ന്നു വരുന്ന താരത്തെ പി.എസ്.ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും നോട്ടമിട്ടിട്ടുണ്ട് എന്നത് അല്‍ ഹിലാലിനെ സംബന്ധിച്ച് കാര്യങ്ങള്‍ പ്രയാസകരമാക്കുന്നുണ്ട്.
എന്നാല്‍ റൊണാള്‍ഡോയും ബെന്‍സമെയും കളിക്കുന്ന ലീഗിലേക്ക് ഒഷിമന്‍ കൂടിയെത്തിയാല്‍ ലീഗിന്റെ ആവേശം ഇനിയും ഉയരും എന്ന് ഉറപ്പാണ്.
Content Highlights:al hilal interested signing psg transfer target Victor Osimhen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."