HOME
DETAILS

ന്റെ കരളേ…; മഞ്ഞപ്പിത്തം കാരണങ്ങളും മുന്‍കരുതലുകളും

  
backup
July 28 2023 | 04:07 AM

know-causes-and-take-precautions-for-hepatitis

ന്റെ കരളേ…; മഞ്ഞപ്പിത്തം കാരണങ്ങളും മുന്‍കരുതലുകളും

തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ നിര്‍ദ്ദേശിക്കുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും നിശബ്ദമായാണ് പ്രവര്‍ത്തിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബിയോ, ഹെപ്പറ്റൈറ്റിസ് സിയോ ഉണ്ടെന്ന് തിരിച്ചറിയുന്നത്.

എന്താണ് ഹെപ്പറ്റൈറ്റിസ്
രക്തത്തിലെ ബില്‍റൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കരള്‍ വീക്കം, അമിത മദ്യപാനം, പിത്തക്കുഴലിലെ കല്ല്, കരളിലെയും പാന്‍ക്രിയാസിലെയും അര്‍ബുദം എന്നിവയും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. എന്നാല്‍, സാധാരണ കാണുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന് യഥാസമയം ചികിത്സ തേടുന്നത് രോഗം മൂര്‍ച്ഛിക്കാതെ ഭേദമാക്കും. ഒരു വര്‍ഷം ലോകത്താകമാനം ഒമ്പത് ലക്ഷത്തോളം പേര്‍ ഈ രോഗം കാരണം മരിക്കുന്നുവെന്നാണ് കണക്ക്.

വിവിധതരം മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് വൈറസുകളാണ്. എ, ബി വൈറസുകള്‍ കേരളത്തില്‍ സാധാരണമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഭക്ഷണത്തിലൂടെയാണ് പകരുന്നത്. മഞ്ഞപ്പിത്തത്തിലെ അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകള്‍ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നു. ഇവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകള്‍ കണ്ടെത്താതെ പോകുന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍
പലപ്പോഴും രോഗം വന്നുപോയത് നമ്മള്‍ അറിയില്ല. എന്നാല്‍, രോഗത്തിന്റെ പ്രകടമായ ലക്ഷണം ചര്‍മ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയില്‍ നഖത്തിനടിയും നിറം കാണാം. കരളിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛര്‍ദിയും ഉണ്ടാകുന്നത് രോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമാണ്. ഗര്‍ഭിണികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചാല്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്.

പ്രതിരോധ കുത്തിവെപ്പുകള്‍
ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവര്‍ക്ക് രോഗനിര്‍ണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പതിവായി ഡയാലിസിസിന് വിധേയമാകുന്നവര്‍, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് തീര്‍ച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് 6, 10, 14 ആഴ്ചകളില്‍ നല്‍കുന്ന പെന്റാവലന്റ് വാക്‌സിനില്‍ ഹെപ്പറ്റൈറ്റിസ്ബി വാക്‌സിനും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളില്‍ കൂടുതല്‍ ഡോസുകള്‍ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും സാധാരണ ഡോസ് തന്നെ മതിയാകും.

രോഗാവസ്ഥയില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും
വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ നിറങ്ങള്‍ ചേര്‍ത്തവ എന്നിവ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. റെഡ് മീറ്റും ഈ സമയങ്ങളില്‍ ഒഴിവാക്കണം. ഉപ്പ് കുറക്കുക.

ദിവസും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്‌സ്, നട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. പപ്പായ, കാരറ്റ്, തക്കാളി തുടങ്ങിയവ ഉള്‍പ്പെടുത്തുക.
95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്.ഐ.വി/എയ്ഡ്‌സ് രോഗികള്‍ക്കും വളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുക്കള്‍ക്കും ഈ കുത്തിവെയ്പ് എടുക്കാം.
ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാം

ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018ല്‍ ആരംഭിച്ചതാണ് ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. ഇത് രാജ്യത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും നിയന്ത്രിക്കുന്നതും ലക്ഷ്യമിടുന്നു. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ മുതല്‍ ചികിത്സാ ഫലങ്ങളുടെ മാപ്പിങ് വരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2030ഓടെ രാജ്യവ്യാപകമായി ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കുക; ഹെപ്പറ്റൈറ്റിസ് ബി, സി രോഗ ബാധിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവ് കൈവരിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago