HOME
DETAILS

സ്‌കൂളുകളില്‍ റിസോഴ്‌സ് അധ്യാപകര്‍ പേരിനുപോലുമില്ല; വിവേചനങ്ങള്‍ക്ക് നടുവില്‍ ഇന്നും ഭിന്നശേഷി കുട്ടികള്‍

  
backup
July 28 2023 | 06:07 AM

differently-abled-students-news123

സ്‌കൂളുകളില്‍ റിസോഴ്‌സ് അധ്യാപകര്‍ പേരിനുപോലുമില്ല; വിവേചനങ്ങള്‍ക്ക് നടുവില്‍ ഇന്നും ഭിന്നശേഷി കുട്ടികള്‍

തിരൂര്‍ (മലപ്പുറം): വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ധാരാളമുണ്ടെങ്കിലും അവര്‍ക്ക് പഠനപിന്തുണ നല്‍കേണ്ട പ്രത്യേക അധ്യാപകരുടെ സേവനം വിരളം. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഇത്തരം അധ്യാപകരുടെ സേവനം ലഭിക്കുന്നത്.

എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 13972 വിദ്യാലയങ്ങളില്‍ 2752 പ്രത്യേക അധ്യാപകരാണുള്ളത്. 2009 ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ ഇതുവരെ പൂര്‍ണമായി നടപ്പിലാക്കിയിട്ടുമില്ല.

പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ (റിസോഴ്‌സ് ടീച്ചേഴ്‌സ് ) സഹായത്തോടെ സാധാരണ ക്ലാസുകളില്‍ തന്നെ ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലവകാശ കമ്മിഷന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ എല്ലാ ദിവസവും സ്‌പെഷല്‍ ടീച്ചറുടെ സേവനം എന്നത് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഇന്നും സ്വപ്നമാണ്. 40 ശതമാനത്തിലധികം വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള ഭിന്നശേഷി കുട്ടികള്‍ എല്‍.പി.സ്‌കൂളില്‍ 10, മറ്റ് സ്‌കൂളുകളില്‍ 15 പേരും ഉണ്ടെങ്കില്‍ എല്ലാ ദിവസവും ഒരു റിസോഴ്‌സ് ടീച്ചര്‍ വേണമെന്നാണ് നിയമം. എന്നാല്‍ മിക്ക സ്‌കൂളുകളിലും കുട്ടികള്‍ ഉണ്ടായിട്ടും റിസോഴ്‌സ് അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല.

ഇന്റലെക്ച്വല്‍ ഡിസേബിലിറ്റി (ഐ.ഡി), ഹിയറിങ് ഇംപയേഴ്ഡ് (എച്ച്.ഐ), വിഷ്വല്‍ ഇംപയേഴ്ഡ് (വി.ഐ), സെറിബ്രല്‍ പാഴ്‌സി (സി.പി) തുടങ്ങി 21 വിഭാഗങ്ങളിലായാണ് ഭിന്നശേഷിക്കാരുള്ളത്. എന്നാല്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ മാത്രമാണ് റിസോഴ്‌സ് അധ്യാപകര്‍ വരുന്നത്.

പ്രത്യേക അധ്യാപകരില്ലാത്ത ദിവസങ്ങളില്‍ ഭിന്നശേഷി കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നത് നീതീകരിക്കാനാവാത്ത വിവേചനമാണെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.

ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയഅന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണിത്. വിദ്യാലയങ്ങളില്‍ പ്രത്യേക അധ്യാപകരുടെ സേവനം ആഴ്ചയില്‍ എല്ലാ ദിവസവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ചീഫ് സെക്രട്ടറിയും പൊതു വിദ്യഭ്യാസ സെക്രട്ടറിയും സ്വീകരിക്കണമെന്നും ബാലവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago