'മോര്‍ച്ചറി പ്രയോഗം പ്രാസഭംഗിക്ക്' ; പി ജയരാജനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍
'മോര്‍ച്ചറി പ്രയോഗം പ്രാസഭംഗിക്ക്' ; പി ജയരാജനെ ന്യായീകരിച്ച് ഇ.പി
തിരുവനന്തപുരം: സിപിഐഎം നേതാവ് പി ജയരാജന്റെ മോര്‍ച്ചറി പ്രയോഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
സ്പീക്കര്‍ എ എന്‍ ഷംസീറിനെ തൊട്ടാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നായിരുന്നു പി ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്.
ഇത് തീര്‍ത്തും ഭാഷാ ഭംഗി ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നുവെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. പ്രാസഭംഗിക്ക് ഉപയോഗിച്ച പ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുക, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുക, ന്യൂനപക്ഷ വിരുദ്ധ പ്രചാരണം നടത്തുക, ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക, ആതിന്റെ മറവില്‍ മുസ്ലിം മതവിഭാഗത്തെ തന്നെ ആക്രമിക്കുക, അവരെ ഒറ്റപ്പെടുത്തുക, പരിഹസിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനങ്ങള്‍ എജ്യുകേറ്റഡാണ്. ശാസ്ത്രബോധമുള്ളവരാണ് മലയാളികള്‍. വിജ്ഞാനികളായ പുതിയ തലമുറയെ അന്തവിശ്വാസവും അനാചാരവും പ്രചരിപ്പിച്ച് ഭീകരവാദികളും തീവ്രവാദികളുമാക്കിക്കൊണ്ട് രാജ്യത്ത് ഒന്നും നേടാന്‍ കഴിയില്ല എന്നത് ബിജെപിയും ആര്‍എസ്എസും മനസ്സിലാക്കണം. അതുകൊണ്ട് വര്‍ഗീയ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ആര്‍എസ്എസും ബിജെപിയും യുവജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്താണെന്നാണ്, ജൂലൈ 21ന് കുന്നത്തുനാട് ജി എച്ച് എസ് എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ എ എന്‍ ഷംസീര്‍ പ്രസംഗിച്ചത്. ഇതിന് പിന്നാലെ ഷംസീറിന്റെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷാണ് ആദ്യം കൊലവിളി പ്രസംഗവുമായെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ജോസഫ് മാഷിനോട് ചെയ്തതുപോലൊരു സാഹചര്യം ഷംസീറീന് ഉണ്ടാകില്ലായെന്ന് ഉറപ്പുള്ളതുകൊണ്ടാകാം ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശമെന്നായിരുന്നു ഗണേഷിന്റെ പ്രസംഗം. ഇതിന് മറുപടിയുമായി പി ജയരാജന്‍ രംഗത്തെത്തുകയായിരുന്നു. ഷംസീറിനെ തൊടുന്ന യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന പി ജയരാന്റെ പ്രസ്താവന പിന്നീട് കൂടുതല്‍ പ്രസ്താവനകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."