HOME
DETAILS

പേര് മാറ്റി, പണിയും കിട്ടി; മസ്‌കിന്റെ 'X' നെ വിലക്കി ഇന്തോനേഷ്യ

  
backup
July 28 2023 | 14:07 PM

indonasia-bans-elon-mus

പേര് മാറ്റി, പണിയും കിട്ടി; മസ്‌കിന്റെ 'X' നെ വിലക്കി ഇന്തോനേഷ്യ

ട്വിറ്ററില്‍ നിന്ന് കിളിയെ പറപ്പിച്ചതിന് പിന്നാലെ ഉയര്‍ന്നുവന്ന വ്യാപക വിമര്‍ശനങ്ങള്‍ കെട്ടടങ്ങും മുമ്പേ ഇലോണ്‍ മസ്‌കിന് മറ്റൊരു തിരിച്ചടി. ട്വിറ്റര്‍ എന്ന പേര് മാറ്റി എക്‌സ് എന്ന പേരിട്ടതിന് ശേഷം മൈക്രോ ബ്ലോഗിങ് സൈറ്റിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്തോനേഷ്യ. രാജ്യത്തെ അശ്ലീല, ചൂതാട്ട നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സിനെതിരെ താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. നിരോധനത്തിന് പിന്നാലെ രാജ്യത്ത് എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നിര്‍ത്തലായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അശ്ലീലത, ചൂതാട്ടം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ വ്യാപകമായി എക്‌സ് ഡോട്ട് കോം പോലുള്ള ഡൊമൈനുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ നിരോധിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് എക്‌സിനെതിരെയുള്ള നടപടിയെന്നും ഇന്തോനേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മാറ്റിക് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിരോധനത്തെക്കുറിച്ച് എക്‌സിന്റെ ഉടമകളെ അറിയിച്ചിട്ടുണ്ടെന്നും ആപ്ലിക്കേഷന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദമാക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

270 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ 24 ദശലക്ഷം ആളുകളാണ് നേരത്തെ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നത്. അതേസമയം പേര് മാറ്റത്തിന് പിന്നാലെ എക്‌സിനെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്തോനേഷ്യ. 2022ല്‍ നെറ്റ്ഫഌക്‌സ്, ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ കമ്പനികളോടും ഉള്ളടക്കങ്ങള്‍ വ്യക്തമാക്കണമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago