തിരുകൊച്ചി തട്ടിപ്പ്: ഡയറക്ടര്‍മാരേയും പ്രതിയാക്കാന്‍ നീക്കം
ആലുവ: തിരുകൊച്ചി സഹകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയറക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ പൊലിസ് നീക്കം. വിവിധ ബിസിനസുകളുടെ മറവിലാണ് ആലുവ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന തിരുകൊച്ചി സഹകരണ സംഘത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ തൃശൂര്‍ ചേലക്കര സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.
ജോലി വാഗ്ദാനം നടത്തി നിരവധിപ്പേരില്‍ നിന്നാണ് ഇയാള്‍ കോടികള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കേസില്‍ ഇയാളെ മാത്രം പ്രതിയാക്കി സ്ഥാപന ഡയറക്ടര്‍മാരെ രക്ഷപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ആലുവയില്‍ പുതുതായി ചാര്‍ജെടുത്ത സി.ഐ വിശാല്‍ ജോണ്‍സണ്‍ കേസില്‍ റിമാന്റില്‍ കഴിയുന്ന സുനിലിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയ കോടികള്‍ അയാളില്‍നിന്നും പലവിധത്തിലും നഷ്ടപ്പെട്ടതായിട്ടാണ് ലഭിച്ച വിവരം.
എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നതായും ഇത്തരത്തില്‍ കോടികളുടെ സ്വത്തുക്കള്‍ ഇയാള്‍ വാങ്ങിയിട്ടുള്ളതായും സൂചനയുണ്ട്. എന്നാല്‍ കോടികളുടെ തട്ടിപ്പിന് പിന്നില്‍ ഇയാള്‍ക്ക് മാത്രമല്ല, ഡയറക്ടര്‍മാര്‍ക്കും ബന്ധങ്ങളുള്ളതായും വ്യക്തമായിട്ടുണ്ട്.
എന്നാല്‍ കോടികളുടെ തട്ടിപ്പില്‍, സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ചില വനിതാ ജീവനക്കാര്‍ക്ക് പങ്കുള്ളതായും വ്യക്തമായിട്ടുണ്ട്. ചില ജീവനക്കാര്‍ ഇടനിലക്കാരായി നിന്നാണ് പലരില്‍ നിന്നും സുനില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നത്. വാങ്ങിയ പണത്തില്‍ ഭൂരിഭാഗവും ഈ ജീവനക്കാരികള്‍ തന്നെ തന്ത്രത്തില്‍ മുക്കിയതായും വ്യക്തമായിട്ടുണ്ട്. ജീവനക്കാരില്‍ ചിലര്‍ അടുത്തിടെ സ്വന്തമായി നെടുമ്പാശ്ശേരിയ്ക്കടുത്ത് ചില ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ആരംഭിച്ചിരുന്നു. ഇതിനാല്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഇവരിലേക്ക് കൂടി നീട്ടുവാനും സാധ്യതയുണ്ട്. ഡയറക്ടര്‍മാരെക്കൂടി പ്രതികളാക്കിയാല്‍ മാത്രമേ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുവെന്ന ധാരണയിലാണ് അന്വേഷണസംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."