പ്ലാസ്റ്റിക് റീസൈക്ലിങ് നടത്താന്‍ അനുമതി നല്‍കണമെന്ന്
കൊച്ചി: ജില്ലയില്‍ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് നടത്താന്‍ നഗരസഭയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും അനുമതി നല്‍കണമെന്ന് കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വി.എ യൂസഫ് ആവശ്യപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് ക്യാരീബാഗുകളും മറ്റ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും വൃത്തിയാക്കാതെ തന്നെ റീസൈക്കിള്‍ ചെയ്യാനുള്ള സജ്ജീകരണത്തോടുകൂടിയ റീസൈക്ലിങ് മെഷീനുകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം മെഷീന്‍ ഉപയോഗിച്ച് റീസൈക്ലിങ് നടത്തി പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം സാധ്യമാക്കാന്‍ പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും വ്യാപാരികളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ പൈതൃക വ്യാപാരമേഖലയായ ബ്രോഡ്‌വേയുടെ മുന്‍കാല പ്രതാപം വീണ്ടെടുത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ വ്യാപാരഹബ്ബാക്കി മാറ്റും.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഉദ്ഘാടനം ഓണത്തിനുമുമ്പ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.എം.ആര്‍.എല്‍ ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന എം.ജി.റോഡ് സൗന്ദ്യര്യവല്‍ക്കരണത്തോട് വ്യാപാരികളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി കെ.എം.മുഹമ്മദ് സഗീര്‍ വൈസ് പ്രസിഡന്റ് ജി.കെ.കാര്‍ത്തികേയന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."