HOME
DETAILS

ഹരിയാനയിൽ വർഗീയ സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി, നിരോധനാജ്ഞ

  
backup
August 01 2023 | 03:08 AM

haryana-communal-riot-three-killed-many-injured

ഹരിയാനയിൽ വർഗീയ സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി, നിരോധനാജ്ഞ

ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​ലാണ് രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടത്. പൊലി​സു​കാ​ർ​ ഉൾപ്പെടെ നി​ര​വ​ധി പേർക്ക് പ​രി​ക്കേ​റ്റു. പൊലിസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. സംഘർഷം അ​യ​ൽ​നാ​ടു​ക​ളി​ലേ​ക്ക് പടരുന്നതായാണ് വിവരം. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ആരാധനാലയത്തിൽ അഭയം പ്രാപിച്ചിരുന്നവരെ മോചിപ്പിച്ചു.

ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago