പേര് മാറിയത് ട്വിറ്ററാണെങ്കിലും ഉറക്കം പോയത് മറ്റൊരാള്‍ക്ക്; സംഭവം ഇങ്ങനെ
പേര് മാറിയത് ട്വിറ്ററാണെങ്കിലും ഉറക്കം പോയത് മറ്റൊരാള്‍ക്ക്; സംഭവം ഇങ്ങനെ
ട്വിറ്ററിന്റെ പേരുമാറ്റി കിളി പറത്തിയ ഇലോണ്‍ മസ്‌കിന്റെ നടപടി ടെക് ലോകത്ത് സജീവ ചര്‍ച്ചയാണ്. അപ്രതീക്ഷിതമായ പുനര്‍നാമകരണത്തിന് ശേഷം രസകരമായ പല വാര്‍ത്തകളും സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ പേര് മാറ്റം വെറും സാമ്പിള്‍ മാത്രമാണെന്നും വരും നാളുകളില്‍ പല മാറ്റങ്ങളും കമ്പനിയില്‍ ഉണ്ടാകുമെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം.
ട്വിറ്റര്‍ പേര് മാറിയതിന് പിന്നാലെ ഉറക്കം നഷ്ടപ്പെട്ട യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കെല്‍ എന്ന യുവാവാണ് വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയത്. ട്വിറ്ററിന്റെ പേര് മാറ്റിയതിന്റെ സങ്കടം കൊണ്ടാണ് ഇയാള്‍ക്ക് ഉറക്കം പോയതതെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. സംഭവം മറ്റൊന്നാണ്.
യഥാര്‍ത്ഥത്തില്‍ ട്വിറ്ററിന്റെ ആസ്ഥാനത്തിന് സമീപത്താണ് ഇയാള്‍ തമാസിക്കുന്നത്. പേര് മാറ്റത്തിന് പിന്നാലെ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ ബീമിങ് ലൈറ്റോട് കൂടിയ വലിയൊരു 'എക്‌സ്' ലോഗോ സ്ഥാപിച്ചിരുന്നു. ലോഗോയില്‍ നിന്ന് വരുന്ന ശക്തമായ വെള്ളി വെളിച്ചം നേരെ യുവാവിന്റെ ബെഡ്‌റൂമിലേക്കാണ് പതിക്കുന്നത്. കണ്ണില്‍ വെളിച്ചമടിച്ചാല്‍ ഉറങ്ങാന്‍ പറ്റുമോ എന്നാണ് കെല്‍ ചോദിക്കുന്നത്. ലോഗോയുടെ വീഡിയോ സഹിതമാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തുവന്ന ഉടനെ തന്നെ വീഡിയോ വൈറലാവുകയും നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പരാതികള്‍ വ്യാപകമായതോടെ കമ്പനി തങ്ങളുടെ ആസ്ഥാനത്ത് നിന്ന് ലോഗോ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."