HOME
DETAILS
MAL
കുവൈത്തിൽ സിവിൽ ഐ.ഡി കാർഡുകൾ ഇനി മൂന്നു ദിവസത്തിനകം ലഭിക്കും
backup
August 02 2023 | 13:08 PM
(Civil ID cards will be available in Kuwait within three days)
കുവൈത്ത് സിറ്റി: സിവിൽ ഐ.ഡി കാർഡുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ ഡോ. മൻസൂർ അൽ മുത്തീൻ അറിയിച്ചു. നിലവിൽ അപേക്ഷ ലഭിച്ചത് മുതൽ പരമാവധി മൂന്ന് ദിവസങ്ങൾക്കകം തന്നെ കാർഡുകൾ ഇഷ്യു ചെയ്യാൻ കഴിയുന്നുണ്ട്. കാർഡുകൾ തയ്യാറായാൽ സഹേൽ ആപ്പ്, My Identity ആപ്പ് എന്നിവ വഴി ഉടമകൾക്ക് അറിയിപ്പ് ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് സിവിൽ ഐ. ഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം സജീവമാക്കിയതായും അധികൃതർ അറിയിച്ചു .സിവിൽ ഐ. ഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."