പൊലിസ് സ്റ്റേഷന് മുന്നില്‍ നിന്ന് മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബജ്‌രംഗ്ദള്‍; നടപടിയെടുക്കാതെ പൊലിസ്
ഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹിയിലെ നംഗ്ലോയ് പൊലിസ് സ്റ്റേഷന് വെളിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രംസംഗവുമായി തീവ്ര വലതുപക്ഷ സംഘടന നേതാവ്. പശ്ചിമ ഡല്‍ഹിയിലെ നംഗ്ലോയ് പൊലിസ് സ്റ്റേഷന് പുറത്ത് നിന്ന് തീവ്ര സംഘടനയിലെ അംഗമായ ഇയാള്‍ മുസ്‌ലിങ്ങളെ ബഹിഷ്‌ക്കരിക്കണമെന്നും, തെരുവില്‍ രക്തം ചീന്തണമെന്നുമൊക്കെ പരസ്യമായി പ്രംസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു.
'നിങ്ങളുടെ കൈകള്‍ ഉയര്‍ത്തികൊണ്ട് മുസ്‌ലിങ്ങളെ ബഹിഷ്‌ക്കരിക്കുമെന്ന് നിങ്ങള്‍ എന്നോട് പറയുക. ഇസ്‌ലാമിസ്റ്റുകളും, തീവ്രവാദികളുമാണ് അവര്‍. നമ്മുടെ ഏരിയകളില്‍ വാടകക്ക് താമസിക്കുന്ന ഇവരെയൊക്കെ ചവിട്ടി പുറത്താക്കണം,' വീഡിയോയില്‍ ബജ്‌റംഗ്ദള്‍ നേതാവ് പറയുന്നു.
എന്നാല്‍ പൊലിസ് സ്റ്റേഷന്റെ മുന്നില്‍ വെച്ച് ഇത്തരത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.ഡല്‍ഹി കമ്മീഷണിലെ വിമന്‍ ചീഫായ സ്വാതി മലിവാല്‍, മാധ്യമ പ്രവര്‍ത്തകനായ മീര്‍ ഫൈസല്‍ തുടങ്ങിയവര്‍ വിഷയത്തില്‍ പൊലിസ് ഇടപെടാത്തതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
नांगलोई पुलिस स्टेशन के ठीक बाहर खड़े होकर “सड़कों पर खून बहाने” का भाषण दिया जा रहा है। अब तक मणिपुर और हरियाणा हिंसा का शिकार हुआ है अब क्या दिल्ली को भी शिकार बनने दिया जाएगा? एक तरफ़ पुलिस कह रही है की किसी ने गड़बड़ की तो एक्शन लेंगे ? ये वीडियो कल से वायरल है? क्या पुलिस… pic.twitter.com/ht8o5aCDs4
— Swati Maliwal (@SwatiJaiHind) August 2, 2023
"Hindu hitoñ ka khanan hua to Khoon bahega Sadkoñ pe"
— Meer Faisal (@meerfaisal01) August 2, 2023
Standing just outside the Nangloi police station, a Hate speech is being given to "shed blood on the streets." There is talk of making Muslims vacate their shops and boycotting them. These goons have a free hand from the… pic.twitter.com/m3RDxu6oVi
Location: Najafgarh, Delhi
— HindutvaWatch (@HindutvaWatchIn) August 1, 2023
Bajrang Dal members took out a rally shouting hateful slogans: “Desh ke gaddaron ko, Goli maro salon ko (shoot the traitors of our country).”
The rally was organized in response to clashes happened during Muharram procession in Nangloi. pic.twitter.com/i1pkSv3lv8
Content Highlights:delhi nangloi hate speech video netizens decry police inaction
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."