HOME
DETAILS
MAL
അമ്മിണി ഇനി സ്വന്തം വീട്ടില്‍ താമസിക്കും
backup
August 23 2016 | 19:08 PM
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ പുളിയാമ്പിള്ളി ലക്ഷം വീട് കോളനിയിലെ ഊതാളക്കുടന് വീട്ടില്‍ അമ്മിണി ഇനി ഉണ്ണുന്നതും ഉറങ്ങുന്നതും സ്വന്തം വീട്ടില്‍.
പ്രായധിക്യത്താല്‍ വിശ്രമിക്കുന്ന അമ്മിണിണിക്ക് താമസിക്കാന്‍ വീടില്ലാത്തത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരനുമായ ജോയി പൂണേലിയുടെ നേതൃത്വത്തിലാണ് നാല് ലക്ഷം രൂപ സ്വരൂപിച്ച് വീട് പണി തുടങ്ങിയത്.
പട്ടികജാതി വകുപ്പും സാമ്പത്തിക സഹായം നല്കിയപ്പോള് വീടുപണി പൂര്‍ത്തിയായി. വീട്ടില്‍ നടന്ന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ വീടിന്റെ താക്കോല്‍ദാനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബേസില്‍ പോള്‍, ജോയി പൂണേലി, പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ജ യ ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."