ശാസ്ത്ര പ്രദര്‍ശനം നടത്തി
നെടുമ്പാശ്ശേരി: യൂറിക്ക വിജ്ഞാനോല്‍സവത്തോടനുബന്ധിച്ച് ചെങ്ങമനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ 'സൂഷ്മ ജീവികളുടെ ലോകം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സൂഷ്മ ജീവികളെ സംബന്ധിച്ച ശാസ്ത്ര പ്രദര്‍ശനം കുരുന്ന് മനസുകളില്‍ ശാസ്ത്രാല്‍ഭുതത്തിന്റെ ജിജ്ഞാസ സൃഷ്ടിച്ചു.
അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 300 ഓളം വിദ്യാര്‍ഥികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്. വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം അറിവിന്റെയും കാഴ്ചയുടെയും ചിന്തയുടെയും അത്ഭുത പ്രതിഭാസമായി മാറി.
ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏകകോശ ജീവികളായ അത്യൂപൂര്‍വ്വത ഏറെയുള്ള അമീബ, പാരാമീസിയം, ബാക്ടീരിയ, ഹൈഡ്ര, ലിവര്‍ ഗ്രൂപ്പ് തുടങ്ങിയ സൂഷ്മ ജീവികളുടെ പ്രത്യുല്‍പ്പാദന രീതി, ബഡിങ് തുടങ്ങിയവ സംബന്ധിച്ചെല്ലാം കുട്ടികള്‍ കൂടുതല്‍ അടുത്തറിഞ്ഞു. ഓരോ സൂഷ്മ ജീവികളുടെയും സവിശേഷതകളും, പുതുമയും, കൗതുകവും ശാസ്ത്ര കുതുകികളായ വിദ്യാര്‍ഥികളില്‍ ആവേശമായി..
സുഷ്മജീവികളെ സംബന്ധിച്ച അധ്യാപകരില്‍ നിന്ന് കുടുതല്‍ അവബോധം ലഭിച്ച സ്‌കൂള്‍ സയന്‍സ് ക്ലബംഗങ്ങളായ തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാര്‍ഥികളാണ് സഹപ്രവര്‍ത്തകര്‍ക്ക് സുഷ്മ ജീവികളെ പരിചയപ്പെടുത്തിയത്.
സ്‌കൂളിലെ അഞ്ച് മൈക്രോ സ്‌കോപ്പുകളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. ശാസ്ത്ര പ്രദര്‍ശനത്തിന് ശേഷം യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്കായി സുഷ്മജീവികളെ സംബന്ധിച്ച് ക്വിസ് മല്‍സരവും സംഘടിപ്പിച്ചു.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ മെന്റോ ബിജു, ടി.എസ്.രോഹിത്, അനുപമ സുനില്‍ എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. ഹെഡ്മിസ്ട്രസ് കെ.സാവിത്രി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ എം.കെ.മിനി, കെ.ജി.ഹേമലത എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."