HOME
DETAILS
MAL
'വിശ്വാസ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ ജാഗ്രത വേണം'; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
backup
August 07 2023 | 16:08 PM
'വിശ്വാസ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ ജാഗ്രത വേണം'; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: വിശ്വാസ വിഷയത്തില്‍ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര് നമുക്കൊപ്പം തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് പരാമര്‍ശം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."