HOME
DETAILS
MAL
പാര്‍ക്കുകളും നൈറ്റ് ബീച്ചുകളും വീണ്ടും തുറന്ന് ദുബൈ
backup
August 07 2023 | 18:08 PM
ദുബൈ:ശക്തമായ മഴയും കാറ്റും കാരണം അടച്ച, നൈറ്റ് ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ വീണ്ടും തുറന്ന് ദുബൈ. സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബീച്ചുകള്‍, നൈറ്റ് പാര്‍ക്കുകള്‍ എന്നിവ അധികൃതര്‍ അടച്ചു പൂട്ടിയത്. കനത്ത മഴയെ തുടര്‍ന്ന് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. ശക്തമായ മഴക്കൊപ്പം കാറ്റ് കൂടിച്ചേര്‍ന്നതോടെ നിരവധി മരങ്ങള്‍ കടപുഴകുകയും, റോഡുകള്‍ വെള്ളത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭാ ജീവനക്കാരുടെ കൃത്യവും അടിയന്തരവുമായ ഇടപെടല്‍ മൂലം ഭൂരിഭാഗം പരാതികളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:dubai reopen park and night beaches
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."