പുതുപ്പള്ളിയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂല സാഹചര്യം: മുഹമ്മദ് റിയാസ്
പുതുപ്പള്ളിയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂല സാഹചര്യം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എല്‍ഡിഎഫ് നേതാക്കള്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി കഴിഞ്ഞു. ഒരു മാസത്തില്‍ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണന് എന്നിവരാണ് പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."