HOME
DETAILS

പുറത്തിറക്കി ആദ്യ മാസം തന്നെ വന്‍ ബുക്കിങ്; 'ബുളളറ്റിനെ' ഞെട്ടിക്കാന്‍ 'ഹാര്‍ലി'

  
backup
August 08 2023 | 14:08 PM

harly-davidson-x440-get-morethan-25000-booking-in-one-mont

ഇരുചക്ര വാഹനപ്രേമികളുടെ ഇഷ്ട വാഹനമോഡലുകളിലെ ആദ്യ പേരുകളിലൊന്ന് മിക്കപ്പോഴും ഹാര്‍ലി ഡേവ്ഡ്‌സണ്‍ തന്നെയായിരിക്കും. വാഹനത്തിന്റെ വലിയ വിലയാണ് പലപ്പോഴും വാഹന പ്രേമികളെ ഹാര്‍ലിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്. എന്നാല്‍ രണ്ടര ലക്ഷം രൂപക്ക് താഴെ വിലവരുന്ന ഹാര്‍ലിയുടെ എക്‌സ് 440 എന്ന മോഡല്‍ കഴിഞ്ഞ മാസം വിപണിയിലേക്കെത്തിയിരുന്നു. വലിയ ആവേശത്തിലായിരുന്നു വിപണിയിലേക്കെത്തിയ ഹാര്‍ലിയുടെ ഈ 'താങ്ങാവുന്ന' മോഡലിനെ വാഹന പ്രേമികള്‍ സ്വീകരിച്ചത്.എന്നാലിപ്പോള്‍ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഹാര്‍ലിയുടെ എക്‌സ് 440 എന്ന മോഡലിന് 25,597 ബുക്കിങ്ങുകള്‍ ലഭിച്ചു എന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വരുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ - ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
മൂന്ന് വേരിയന്റുകളിലാണ് ഈ മോഡല്‍ വിപണിയിലേക്ക് എത്തിയത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെയാണ് എക്‌സ് 440 പുറത്തിറങ്ങുന്ന വേരിയന്റുകള്‍.

440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.6000 ആര്‍പിഎമ്മില്‍ 27 എച്ച്പി പരമാവധി കരുത്തും 4000 ആര്‍പിമ്മില്‍ 38 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 43 എംഎം യുഎസ്ഡി ഫോര്‍ക്ക് – ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ ചേര്‍ന്നതാണ് സസ്‌പെന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റ്. 320 എംഎം മുന്‍ റോട്ടര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ സ്റ്റാന്‍ഡേ!ഡായി ലഭിക്കും. വാഹനത്തിന്റെ ഏറ്റവും ലോ-എന്‍ഡ് വേരിയന്റായ ഡെനിമിന് 2.29 ലക്ഷം രൂപ ഷോറൂം വില വരുമ്പോള്‍, ഉയര്‍ന്ന വേരിയന്റായ എസിന് 2.69 ലക്ഷം രൂപയാണ് വില വരുന്നത്.

Content Highlights: harly davidson x440 get morethan 25000 booking in one month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago