യുഎഇയിൽ ചൂട് കുറയുന്നു; ഇന്നും മഴക്കും പൊടിക്കാറ്റിനും സാധ്യത
യുഎഇയിൽ ചൂട് കുറയുന്നു; ഇന്നും മഴക്കും പൊടിക്കാറ്റിനും സാധ്യത
ദുബൈ; രാജ്യത്ത് ഇന്ന് ചൂട് കുറഞ്ഞു വരുന്നതായി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മന്ത്രാലയം. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസുമായിരിക്കും ഇന്നത്തെ കൂടിയ താപനില. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടെ കിഴക്കോട്ട് മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് മഴക്ക് കാരണമാകും.
ചില തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. കാറ്റ് ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആകും. ചില സമയങ്ങളിൽ ശക്തമാകാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശുന്നതിനും മണൽ ദൂരക്കാഴ്ച കുറക്കുന്നതിനും കാരണമാകും.
അറേബ്യൻ ഗൾഫിൽ കടൽ നേരിയതും ഒമാൻ കടലിൽ ചില സമയങ്ങളിൽ മിതമായതും ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."