HOME
DETAILS

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം, നിയമം കടുപ്പിച്ച് യുഎഇ

  
backup
August 10 2023 | 18:08 PM

health-law-strictened-by-uae

ദുബായ്: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരും, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവരുമായ നഴ്‌സിംഗ്, ലബോറട്ടറി, മെഡിക്കല്‍ ഫിസിക്‌സ്, ഫംങ്ഷണല്‍ തെറാപി, ഫിസിയോ തെറാപി, ഇസ്‌തെറ്റിക് സയന്‍സ്, അനസ്‌തേഷ്യ, ഓഡിയോളജി, റേഡിയോളജി, ഫാര്‍മസി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം ആരോഗ്യ പ്ര വര്‍ത്തകര്‍ക്ക് പിഴ ചുമത്താനും, ജോലി സംബന്ധമായ മെഡിക്കല്‍ എത്തിക്‌സും പ്രൊഫഷണല്‍ പെരുമാറ്റങ്ങളും നിര്‍ദേശിക്കുന്നതാണ് പുതിയ ഭേദഗതി. കൂടാതെ, സ്വകാര്യ ആരോഗ്യ സൗകര്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയോടെയുള്ള ലംഘനങ്ങളെ അടിസ്ഥാനമാക്കിയുള്ള അച്ചടക്ക ഉപരോധങ്ങളും നിയമം മുന്നോട്ട് വെക്കുന്നു.
പുതിയ നിയമമനുസരിച്ച് ഇനി മുതല്‍ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴില്‍ യോഗ്യതയോ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഥോറിറ്റിയുടെ ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനി യുഎഇയില്‍ ജോലി ചെയ്യാനാകൂ.
ഭേദഗതി പ്രകാരം രാജ്യത്ത് ലൈസന്‍സുള്ള ഹെല്‍ത് കെയര്‍ പ്രൊഫഷണലുകള്‍ക്കായി ഒരു ദേശീയ മെഡിക്കല്‍ രജിസ്റ്റര്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിച്ച് ആരോഗ്യ അധികാരികള്‍ അവരുടെ സ്വന്തം രജിസ്റ്ററുകള്‍ സൃഷ്ടിക്കണം.
ആരോഗ്യ രംഗത്തെ ജോലികള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ മന്ത്രാലയമോ ഫെഡറല്‍/ലോക്കല്‍ ഹെല്‍ത് അഥോറിറ്റിയോ സ്വീകരിക്കുകയും, രേഖകള്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം നിയമന നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ജോലിക്കായി തെറ്റായ രേഖകളോ, ഡാറ്റയോ ആരോഗ്യ അഥോറിറ്റിക്കോ തൊഴിലുടമക്കോ സമര്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ ലൈസന്‍സില്ലാതെ തൊഴില്‍ ചെയ്യുകയോ, ലൈസന്‍സ് ലഭിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ സാധ്യമായ പിഴകളില്‍ തടവ്, പിഴ, അഡ്മിനിസ്‌ട്രേറ്റീവ് അടച്ചുപൂട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. രേഖാ മൂലമുള്ള മുന്നറിയിപ്പുകള്‍, പിഴകള്‍, ലൈസന്‍സുകള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യല്‍ എന്നിവയുള്‍പ്പെടെ ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് പുതിയ പിഴകളും ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago